Connect with us

ഈ സിനിമയില്‍ ശ്രീലീല എന്ന അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സിനിമയില്‍ അവളെ എനിക്ക് എന്റെ നായികയാക്കണം; വിവാദമായി നന്ദമൂരി ബാലകൃഷ്ണയുടെ വാക്കുകള്‍

News

നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേിയിരിക്കുകയാണ്. ബാലകൃഷ്ണയുടെ മാസ് ഡയലോഗുകളും സംഘട്ടന രംഗങ്ങളുമെല്ലാം അടങ്ങിയതാണ് ട്രെയ്‌ലര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാകുന്നത്. നടി ശ്രീലീലയെ കുറിച്ചാണ് ബാലകൃഷ്ണ സംസാരിച്ചത്.

ഭഗവന്ത് കേസരിയില്‍ കാജല്‍ അഗര്‍വാളും ശ്രീലീലയുമാണ് നായികമാര്‍. ബാലകൃഷ്ണ അവതരിപ്പിക്കുന്ന ഭഗവന്ത് കേസരി എന്ന കഥാപാത്രത്തിന്റെ മകളായാണ് 22കാരിയായ ശ്രീലീല വേഷമിടുന്നത്. എന്നാല്‍ തന്റെ അടുത്ത സിനിമയില്‍ ശ്രീലീലയെ നായികയാക്കണം എന്നാണ് ബാലയ്യ പറയുന്നത്.

‘കാജല്‍ നല്ല നടിയാണ്. അവര്‍ ഇടയ്ക്ക് ഒരു ഇടവേള എടുത്തു. ഞാന്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ശ്രീലീല എന്ന അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സിനിമയില്‍ അവളെ എനിക്ക് എന്റെ നായികയാക്കണം. ഇതിനെ കുറിച്ച് ഞാന്‍ വീട്ടില്‍ സംസാരിച്ചിരുന്നു.’

‘ശ്രീലീലയെ നായികയാക്കി അടുത്ത സിനിമ ചെയ്യാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്റെ ഭാര്യയോടും മകനോടും ഇതേ കാര്യം പറഞ്ഞു. ഇതുകേട്ട് മകന്‍ മോക്ഷഗ്‌ന എന്നെ ശകാരിച്ചു. മോക്ഷഗ്‌ന തന്നെ ശ്രീലീലയുടെ നായകനായി അഭിനയിക്കുമെന്ന് അവന്‍ പറഞ്ഞു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തായാലും നന്ദമുരി ബാലകൃഷ്ണയുടെ വാക്കുകള്‍ ശ്രീലീലയെയും കാണികളെയും ചിരിപ്പിച്ചു. എന്നാല്‍ ഈ വാക്കുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എംഎല്‍എ കൂടിയായ താരത്തിന്റെ വാക്കുകള്‍ വളരെ തരംതാണുപോയി. കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കാം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

More in News

Trending

Recent

To Top