
Social Media
പുതിയ വാഹനം സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ
പുതിയ വാഹനം സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

പുതിയ വാഹനം സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഇഷ്ട പ്രകാരം ഡിസൈൻ ചെയ്ത് ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂം മാനേജറാണ് ഡിഫന്ററുകളുടെ ലോകത്തേയ്ക്ക് ചാക്കോച്ചനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവച്ചത്. ഭാര്യ പ്രിയ്‌യ്ക്കും മകൻ ഇസയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ചാക്കോച്ചൻ വാഹനം സ്വന്തമാക്കാൻ എത്തിയത്. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമാണ് ഡിഫന്ഡർ.
താരങ്ങളായ രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ഗായത്രി ശങ്കർ, ഹരിശങ്കർ, പ്രശാന്ത് അലക്സ് എന്നിവർ കമന്റ് ബോക്സിൽ ആശംസകളറിയിച്ചിട്ടുണ്ട്.ചാക്കോച്ചൻ പൊളി,വന്ന് വന്ന് മലയാളം ഫിലിം ഇൻഡസ്ട്രി ഒരു ഡിഫെൻഡർ ഇൻഡസ്ട്രി ആയി മാറികൊണ്ട് ഇരിക്കുവാണല്ലോ,ചാക്കോച്ചാ നിങ്ങളെന്തോന്നിത് ഒരുമാതിരി ചൊറുപ്പക്കാരായ നമ്മൾക്കൊക്കെ ഭീഷണിയാണല്ലോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. വാഹനത്തെ കുറിച്ച് മാത്രമല്ല ചാക്കോച്ചന്റെ സ്റ്റൈലിഷ് ലുക്കിനെക്കുറിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.
ബ്ലാക്ക് വണ്ടിയായതു കൊണ്ടാണോ വൈറ്റ് ഡ്രെസിട്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രായമാകുന്തോറും ചാക്കോച്ചൻ കൂടുതൽ ലുക്കായി വരുന്നുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു.
ജൂഡ് ആന്തണി ജോസഫിന്റ സംവിധാനത്തിൽ ഒരുങ്ങിയ ‘2018’ ആണ് ചാക്കോച്ചന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം. വൻതാര നിര ഒന്നിച്ചെത്തിയ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കി. പ്രളയം പ്രമേയമാക്കി തിയേറ്ററിലെത്തിയ ‘2018’, ജൂൺ 7 മുതൽ സോണി ലീവിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...