Social Media
പിറന്നാള്‍ പാര്‍ട്ടി ആഘോഷമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍; വീഡിയോ പങ്കുവെച്ച് ശീലു എബ്രഹാം
പിറന്നാള്‍ പാര്‍ട്ടി ആഘോഷമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍; വീഡിയോ പങ്കുവെച്ച് ശീലു എബ്രഹാം
ജൂണ്‍ ഒന്നിനായിരുന്നു നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പിറന്നാള്‍. ആശംസകളറിയിച്ച് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ പാര്‍ട്ടി ആഘോഷമാക്കിയിരിക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
നിര്‍മ്മാതാവും നടിയുമായ ശീലു എബ്രഹാമാണ് ആഘോഷത്തിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
വിജയ്യുടെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘വാത്തി കമിംഗി’നൊപ്പം ഡാന്‍സ് ചെയ്യുന്ന ലിസ്റ്റിനെ വീഡിയോയില്‍ കാണാം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷവും ലിസ്റ്റിന്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ചില താരങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്
ഇന്ന് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അടുത്തിടെ പുറത്തിറങ്ങിയ മിക്ക വിജയ ചിത്രങ്ങളുടെയും നിര്‍മ്മാണവും വിതരണവകാശവും ലിസ്റ്റിന്റെ കമ്പനിയായ മാജിക് ഫ്രെയിംസിന്റേത് ആയിരുന്നു.