Social Media
മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ പിറന്നാള്‍ ആഘോഷം; സന്തോഷം പങ്കുവച്ച് ആക്ഷന്‍ ഡയറക്ടര്‍
മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ പിറന്നാള്‍ ആഘോഷം; സന്തോഷം പങ്കുവച്ച് ആക്ഷന്‍ ഡയറക്ടര്‍
മലൈക്കോട്ടൈ വാലിബന്‍ സെറ്റില്‍ മോഹന്‍ലാലിനും ലിജോയ്ക്കും മറ്റ് അണിയറക്കാര്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ സുപ്രീം സുന്ദര്‍.
പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററിലൂടെ സുപ്രീം സുന്ദര്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍, മണികണ്ഠന്‍ തുടങ്ങിയവരൊക്കെ ആ ചിത്രങ്ങളില്‍ ഉണ്ട്.
അയ്യപ്പനും കോശിയും, ഭീഷ്മ പര്‍വ്വം, തുനിവ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രഫര്‍ ആയിരുന്നു സുപ്രീം സുന്ദര്‍. അതേസമയം വിക്രം മോറും ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍ ആണ്.
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. രാജസ്ഥാന്‍ പ്രധാന ലൊക്കേഷന്‍ ആക്കുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
അതേസമയം വാലിബനില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാവും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും എത്തിയിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
