മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 – 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു.
കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്, കാളിദാസന് കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നായകനും സന്തോഷ് പണ്ഡിറ്റ് തന്നെ ആയിരുന്നു. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് ആണ് കൈകാര്യം ചെയ്തത്.
2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ആതിരയുടെ മകള്‍ അഞ്ജലി. വാര്‍ത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....