Malayalam
മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം; ബിഗ് ബജറ്റില്‍, മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കും; വെളിപ്പെടുത്തി ബേസില്‍ ജോസഫ്
മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം; ബിഗ് ബജറ്റില്‍, മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കും; വെളിപ്പെടുത്തി ബേസില്‍ ജോസഫ്
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്. ബിഗ് ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് താരം പറഞ്ഞത്. മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കുമെന്നും ബേസില്‍ വ്യക്തമാക്കി.
ഉറപ്പായും മിന്നല്‍ മുരളിയെക്കാള്‍ വലിയ സിനിമ ആയിരിക്കും മിന്നല്‍ മുരളി 2. അത് സ്‌കെയില്‍ ബേയ്‌സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളില്‍ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തില്‍ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും ബേസില്‍ പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സിന് രണ്ടാം ഭാഗത്തില്‍ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബേസില്‍ വ്യക്തമാക്കി.
രണ്ടാം ഭാഗത്തിലെ വില്ലന്‍ ആരായിരിക്കും എന്ന ചോദ്യത്തിന് സ്‌ക്രിപ്റ്റ് എഴുതി വരുമ്പോഴേ അത് മനസിലാക്കാന്‍ പറ്റൂ എന്ന് ബേസില്‍ പറഞ്ഞു. എന്തായാലും സമയം എടുക്കും. ജനങ്ങള്‍ രണ്ടാം ഭാഗത്തിന് വലിയ എക്‌സ്‌പെറ്റേഷന്‍സ് ആണ് നല്‍കുന്നത്. അത് തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
