Malayalam
എന്നെ അപമാനിക്കാന്‍ വേണ്ടി ശ്രീനി ചെയ്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മോഹന്‍ലാല്‍, ആ സംഭവത്തിന് ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍; വൈറലായി വാക്കുകള്‍
എന്നെ അപമാനിക്കാന്‍ വേണ്ടി ശ്രീനി ചെയ്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് മോഹന്‍ലാല്‍, ആ സംഭവത്തിന് ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍; വൈറലായി വാക്കുകള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. ഇതിന് മുമ്പ് പലപ്പോഴും ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
എന്നാല്‍ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താരങ്ങള്‍ക്കിടയിലെ മഞ്ഞുരുകിയെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോള്‍ ശ്രീനിവാസന്‍ ഏറ്റവും പുതിയതായി നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പഴയതുപോലെ തന്നെ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ശ്രീനിവാസന്‍ സംസാരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ് ശ്രീനിവാസന്റെ ഇത്തരം പ്രവര്‍ത്തികളെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, സരോജ് കുമാര്‍ എന്ന ചിത്രം എന്നെ കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ.. ഞാനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
സരോജ് കുമാര്‍ പോലെ ഒരു സിനിമ മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടി ശ്രീനി ചെയ്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു.
പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നു. പക്ഷെ ഇതേ വിഷയത്തില്‍ അന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു. ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. തന്റെ ജീവിതത്തില്‍ ഏറ്റവുമധികം വേദനിപ്പിച്ച നടന്‍ ശ്രീനിവാസനാണെന്ന് താരം പറയുന്നത്.
മോഹന്‍ലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ ഉദനയാണ് താരത്തില്‍ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോള്‍ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്‌തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.
അതുപോലെ ലാല്‍ സാറിന്റെ മഹത്വമാണ് അവിടെ വ്യക്തമാകുന്നത്, തന്നെ കളിയാക്കികൊണ്ട് ശ്രീനിവാസന്‍ എഴുതിയ ആ സിനിമയില്‍ ഒരു മടിയും എതിര്‍പ്പും കൂടാതെയാണ് ലാല്‍ സാര്‍ അഭിനയിച്ചത്. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍തന്നെ നായകനായി അഭിനയിച്ചു.
ഷൂട്ടിങ്ങിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്. കുമാറിനെയും സംവിധായകനെയും വിളിച്ചു. ഇതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ ഒരു പത്ര സമ്മേളനം നടത്തി ഞാന്‍ ഭീ ഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു. അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു.
ഇതിനിടെ അവാര്‍ഡ് വേദിയില്‍ ശ്രീനിക്ക് സ്‌നേഹ ചുംബനം നല്‍കിയതിനെക്കുറിച്ച് പറഞ്ഞുള്ള മോഹന്‍ലാലിന്റെ വീഡിയോയും വൈറലാവുന്നുണ്ട്. ശ്രീനിവാസന്‍ വരുമെന്നോ അതങ്ങനെ നടക്കുമെന്നൊന്നും പ്ലാന്‍ ചെയ്തതല്ല. നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ശ്രീനിവാസനെയാണ് കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകള്‍, ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍. അതല്ലാതെ ആ സമയത്ത് എനിക്ക് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. സങ്കടമായിപ്പോയി എന്നായിരുന്നു മോഹന്‍ലാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
പ്രേംനസീറിന്റെ ജീവിതത്തിലെ നടക്കാതെ പോയ ആഗ്രഹങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിനെ വെച്ചുള്ള സിനിമ. പതിവിന് വ്യത്യസ്തമായി സംവിധായകന്റെ വേഷത്തില്‍ താന്‍ ഉണ്ടാവണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതേക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഡേറ്റ് കൊടുത്തെന്നായിരുന്നു നിര്‍മ്മാതാവായ താജ് ബഷീര്‍ പറഞ്ഞത്. അങ്കിളിന് വേണ്ടി ഞാന്‍ അഭിനയിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി നിര്‍മ്മാതാവ് വ്യക്തമാക്കിയതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം മോഹന്‍ലാല്‍ സംസാരിക്കാറുണ്ട്. വിവാദമായി മാറിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ചിരിയോടെ അദ്ദേഹം ഒഴിഞ്ഞ് മാറാറുണ്ട്. താരജാഡകളൊന്നുമില്ലാതെ ഡൗണ്‍ റ്റു എര്‍ത്തായി പെരുമാറുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് സഹതാരങ്ങളും പറയാറുള്ളത്. ഇപ്പോഴത്തെ ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചാലും മോഹന്‍ലാല്‍ പ്രതികരിക്കില്ലെന്നുമായിരുന്നു ആരാധകര്‍ പറയുന്നത്.