
Malayalam Articles
മോഹന്‍ലാല്‍ മുതല്‍ വിജയ് വരെ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളുടെ സംഭാവന ഇങ്ങനെ….
മോഹന്‍ലാല്‍ മുതല്‍ വിജയ് വരെ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളുടെ സംഭാവന ഇങ്ങനെ….
Published on

മോഹന്‍ലാല്‍ മുതല്‍ വിജയ് വരെ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളുടെ സംഭാവന ഇങ്ങനെ….
സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ഒഴുകിയെത്തി. ജാതി-മത-ഭാഷ-രാജ്യ ഭേദമന്യെ പലരും സംസ്ഥാനത്തെ സഹായിക്കാനെത്തി. താരങ്ങളും മറിച്ചായിരുന്നില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ ബോളിവുഡ് താരങ്ങള്‍ കേരളത്തിന് സഹായഹസ്തവുമായെത്തി.
പലരും തങ്ങള്‍ സംഭാവന നല്കിയ തുക വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ സംഭാവന ചെയ്തുവെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്..തമിഴ് താരം സൂര്യയും കാര്‍ത്തിയുമാണ് കേരളത്തിന് സഹായവുമായി ആദ്യം ഓടിയെത്തിയത്. 25 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് സംസ്ഥാനത്തിന് കൈമാറിയത്.
കേരളത്തിന് സഹായമേകിയ താരങ്ങള്‍:
വിജയ് – 70 ലക്ഷം
കീര്‍ത്തി സുരേഷ് – 15 ലക്ഷം
ജയം രവി – 10 ലക്ഷം
എ ആര് മുരുഗദാസ് – 10 ലക്ഷം
രജനീകാന്ത് – 15 ലക്ഷം
ചിയാന്‍ വിക്രം – 35 ലക്ഷം
ഷാരൂഖ് ഖാന് – 5 കോടി + 21 ലക്ഷം ( മീര്‍ എന്ന ഫൗണ്ടേഷന് വഴിയാണ് തുക കൈമാറിയത്)
ജാക്വിലിന് ഫെര്‍ണാണ്ടസ് – 5 ലക്ഷം
ചിരഞ്ജീവി – 25 ലക്ഷം
രാം ചരണ്‍ – 25 ലക്ഷം
ഉപാസന കമിനേനി – 10 ലക്ഷം രൂപയ്ക്കുള്ള മരുന്നുകള്‍
ജൂനിയന്‍ NTR – 25 ലക്ഷം
കല്യാണ്‍ റാം – 10 ലക്ഷം
പ്രൊഡ്യൂസര്‍ ദില്‍ രാജു – 10 ലക്ഷം
പ്രഭാസ് – 10 ലക്ഷം
നാഗാര്‍ജുനയും ഭാര്യ അമലയും ചേര്‍ന്ന് – 28 ലക്ഷം
മഹേഷ് ബാബു – 25 ലക്ഷം
അല്ലു അര്ജുന് – 25 ലക്ഷം
കമല്‍ ഹാസന് – 25 ലക്ഷം
സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് – 25 ലക്ഷം
മോഹന്‍ലാല്‍ – 25 ലക്ഷം
മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് – 25 ലക്ഷം
സുരാജ് വെഞ്ഞാറമൂട് – 10 ലക്ഷം
വിജയ് സേതുപതി – 25 ലക്ഷം
സിദ്ധാര്‍ത്ഥ് – 10 ലക്ഷം
ധനുഷ് – 15 ലക്ഷം
ശിവ കാര്ത്തികേയന് – 10 ലക്ഷം
നയന്‍താര – 10 ലക്ഷം
വിശാല്‍ – 10 ലക്ഷം
വിജയ് ദേവരകൊണ്ട – 5 ലക്ഷം
വിജയ് റ്റിവി – 25 ലക്ഷം
നടികര്‍ സംഘം – 5 ലക്ഷം
ഉദയനിധി സ്റ്റാലിന് – 10 ലക്ഷം
താരസംഘടന അമ്മ – 50 ലക്ഷം
അനുപമ പരമേശ്വരന് – 1 ലക്ഷം
കൂടാതെ പലരും സഹായങ്ങൾ എത്തിക്കുമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടു മിക്ക ഇൻഡസ്ട്രികളിൽ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകിയെത്തിയിട്ടുണ്ട്.
നടൻ ലോറന്‍സ് 1 കോടി രൂപയാണ് കെെമാറുമെന്ന് പറഞ്ഞിരിക്കുന്നത്.
Actors and their donations to Kerala relief fund
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...