വയനാടിനായി പൃഥ്വിയുടെ ഒരു ലോഡ് സ്നേഹം അനുജന് നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകൾക്ക് കൈത്താങ്ങായി നടൻ പൃഥ്വിരാജ് സുകുമാരന്‍.സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രധാനപ്പെട്ട സന്ദേശങ്ങളെല്ലാം കൈമാറിയാണ് പൃഥ്വിരാജ് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റുകള്‍ വൈറലായി മാറിയത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സാധനങ്ങളെക്കുറിച്ചൊക്കെയായിരുന്നു അദ്ദേഹം കുറിച്ചത്. ഷെയര്‍ ചെയ്യുന്നതിനൊപ്പം തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു അവയ്ക്ക് ലഭിച്ചിരുന്നതും. ഇതായിപ്പോൾ
വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഒരു ലോഡ് സാധനങ്ങളയച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഈ കാര്യം സഹോദരനായ ഇന്ദ്രജിത്താണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സഹോദരന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പൂര്‍ണിമയ്ക്കും സംഘത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു . അന്‍പോട് കൊച്ചി പോയിന്‍റില്‍ നിന്നാണ് ട്രക്ക് പുറപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും പ്രളയം തുടങ്ങിയത് മുതല്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കുള്ള കളക്ഷന്‍ പോയിന്‍റിലാണ് ഇന്ദ്രജിത്തും കുടുംബവും. താരകുടുംബത്തിന്റെ സ്വാതന്ത്രദിനാഘോഷവും അവിടെവച്ചായിരുന്നു. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് അദ്ദേഹം എത്തിയത്.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ടണ്‍ കണക്കിന് സാധനങ്ങളാണ് ആളുകള്‍ അയച്ച് കൊടുക്കുന്നത്.
മല്ലിക സുകുമാരനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ്അഭിമാനം തോന്നുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇവര്‍ രണ്ടുപേരും വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫേസ്ബുക്ക് ലൈവിലൂടെയും മറ്റുമായി എല്ലാവരേയും അറിയിച്ച് സഹായം ചെയ്യുന്നതിനോട് പൃഥ്വിക്ക് താല്‍പര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനകം തന്നെ ഇന്ദ്രജിത്തിന്റെ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.
പൂര്‍ണിമയായിരുന്നു ആദ്യം അന്‍പോട് കൊച്ചിയിലേക്ക് എത്തിയത്. കഴിഞ്ഞ തവണയും പൂര്‍ണിമ സജീവമായിരുന്നു. പിന്നാലെ തന്നെ ഇന്ദ്രജിത്തും മക്കളും എത്തുകയായിരുന്നു. വിവിധയിടങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നിന്നെത്തുന്ന സാധനങ്ങള്‍ പാക്ക് ചെയ്ത് ട്രെക്കുകളിലേക്ക് കയറ്റുന്ന ജോലിയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ദ്രനും പൂര്‍ണ്ണിമയ്ക്കുമൊപ്പം പ്രാര്‍ത്ഥനയും നക്ഷത്രയും ക്യാംപുകളില്‍ സജീവമാണ്.
മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കായി നടന്‍ ടൊവിനോ സാധനങ്ങളയച്ചിരുന്നു. സാധനങ്ങള്‍ കയറ്റുന്ന ടൊവിനോയുടെയും ചലച്ചിത്ര താരം ജോജു ജോര്‍ജിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് പൃഥ്വിരാജ് സുകുമാരനും കൈത്താങ്ങുമായി മുന്നോട്ട് വന്നത്.
prithviraj- indrajith-kerala flood