മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുൻപ് സ്വയം ഒന്ന് ചോദിക്കൂ; പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ല; വിമർശകരുടെ വായ്ക്ക് പൂട്ടിട്ട് നടി നിത്യാമേനോൻ
ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.
എന്നാൽ പ്രളയത്തില്‍പ്പെട്ട് കിടക്കുന്ന കേരളത്തിന് വേണ്ടി നടി നിത്യാമേനോൻ ഒന്നും ചെയ്തില്ലെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിമർശനം ഉയർന്നു വന്നിരുന്നു. എന്നാലിപ്പോൾ ഇതിനെ തുടർന്ന് വിമർശകർക്ക് നേരെ ആഞ്ഞടിച്ചിരിക്കുകയാണ് നിത്യ. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടി
രംഗത്തെത്തിയിരിക്കുന്നത്.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നാണ് താരം വീഡിയോയിൽ പറയുന്നത്. പ്രളയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് അനുമാനിക്കരുതെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും നടി പറയുന്നു.
മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുൻപ് സ്വയം ഒന്ന് ചോദിക്കൂ,അതിന് സത്യസന്ധമായി മറുപടി നല്‍കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ കഴിയില്ലെന്നും പ്രമോഷന്‍ എന്ന് പറയുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും നിത്യ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
നിത്യയുടെ ആദ്യ ബോളിവുഡ് ചിത്രമായ മിഷന്‍ മംഗള്‍ ഈ മാസം 15ന് തീയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് വിമര്‍ശനവുമായി ആളുകൾ രംഗത്തെത്തിയിരുന്നത്. ഇതിനെ തുടർന്നാണ് നിത്യ വീഡിയോയിലൂടെ രംഗത്ത് വന്നത്.
nithya menon- reacts on kerala flood- social media