Connect with us

പ്രളയക്കെടുതിയിലെ ദുരിതബാധിതർക്ക് വേണ്ടി ഖത്തറിൽ സഹായം തേടി പൃഥ്വിരാജ്

Uncategorized

പ്രളയക്കെടുതിയിലെ ദുരിതബാധിതർക്ക് വേണ്ടി ഖത്തറിൽ സഹായം തേടി പൃഥ്വിരാജ്

പ്രളയക്കെടുതിയിലെ ദുരിതബാധിതർക്ക് വേണ്ടി ഖത്തറിൽ സഹായം തേടി പൃഥ്വിരാജ്

പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി വേണ്ടി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സദസില്‍ ഇരുന്നവരോട് ജന്മനാടിന് വേണ്ടി പൃഥ്വി അഭ്യര്‍ത്ഥന നടത്തിയത്. രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരിതം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കല്‍പ്പം പോലുമില്ലാതെ റിലീഫ് ക്യാമ്പില്‍ സമയം ചിലവഴിക്കുന്നവരാണ് അവര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്.

പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കണ്ടെത്താവുന്നതാണ്. സൈമ പുരസ്‌കാര ചടങ്ങിനിടെ പൃഥ്വി പറഞ്ഞു. ഖത്തറില്‍ വെച്ചായിരുന്നു ഇത്തവണ സൈമ അവാര്‍ഡ്‌സ് 2019 നടന്നത്. തെലുങ്ക് കന്നഡ ഭാഷകളിലെ പുരസ്‌കാര ദാന ചടങ്ങ് ആഗസ്റ്റ് 15ന് നടന്നപ്പോള്‍ മലയാളം, തമിഴ് ജേതാക്കള്‍ക്കുളള പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് നല്‍കിയിരുന്നത്. ഇത്തവണ സൈമ പുരസ്‌കാരങ്ങളില്‍ മികച്ച മലയാള നടനുളള ക്രിട്ടിക്‌സ് അവാര്‍ഡ് പൃഥ്വിക്കായിരുന്നു ലഭിച്ചത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പൃഥ്വിക്ക് അവാര്‍ഡ് ലഭിച്ചത്. തമിഴ് നടി രാധിക ശരത്കുമാറില്‍ നിന്നുമാണ് പൃഥ്വി അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയ ദുരിതത്തെക്കുറിച്ചും സഹായം വേണമെന്ന അഭ്യര്‍ത്ഥനയും പൃഥ്വി നടത്തിയത്.

ഒരു ലോഡ് ആവശ്യവസ്തുക്കള്‍ പൃഥ്വിരാജ് നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഏട്ടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ നേത്വത്വം നല്‍കിയ അന്‍പോട് കൊച്ചിയുമായി ചേര്‍ന്നായിരുന്നു പൃഥ്വി സഹായം എത്തിച്ചിരുന്നത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആളുകള്‍ക്കാണ് പൃഥ്വിയുടെ സഹായമെത്തിയിരുന്നത്. ജനങ്ങളെ സഹായിച്ച പൃഥ്വിയുടെ മനസിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ ദുരിത ബാധിതരെ സഹായിക്കാനായി പുതിയ കാറിനു വേണ്ടിയുളള ഫാന്‍സി നമ്പര്‍ ലേലത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ടുളള ലേലത്തില്‍ നിന്നും നടന്‍
പിന്മാറിയത് ദുരിത ബാധിതരെ സഹായിക്കാനായിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രളയ സമയത്ത് മറ്റു താരങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമായി എത്തിയ താരമാണ് പൃഥ്വിരാജ്. പുതിയ അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം നടനും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു.

മികച്ച നടനുളള ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിക്ക് ലഭിച്ചപ്പോള്‍ മികച്ച നടനായി ടൊവിനോയും മികച്ച നടിമാരായി ഐശ്വര്യ ലക്ഷ്മിയും തൃഷയും മാറി. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, വിജയ് യേശുദാസ്, പേളി മാണി, സാനിയ അയ്യപ്പന്‍, മേനക, സുരേഷ് കുമാര്‍, സുപ്രിയ മേനോന്‍, കീര്‍ത്തി സുരേഷ്, സിതാര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, അനുശ്രീ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

prithviraj- siima- requested for flood relief region

More in Uncategorized

Trending

Recent

To Top