നമ്മൾ പോവുമ്പോൾ ഇതൊന്നും ഇവിടന്ന് കൊണ്ടോകാൻ പറ്റൂല്ലല്ലോ’; മനുഷ്യരെ സഹായിക്കുന്നതാണ് എന്റെ ലാഭം, എന്റെ പെരുന്നാളിങ്ങനെയാ; തന്റെ കടയിലെ തുണി മുഴുവൻ ദുരിതബാധിതര്‍ക്ക് കൊടുത്ത നൗഷാദിന് സല്യൂട്ടടിച്ച് കേരളമൊന്നടങ്കം രംഗത്ത്
ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.
മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്‍ക്കായും ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വലയുന്നവരെ സഹായിക്കാനായും കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെയും നൽകി സഹായിക്കുന്നവര്‍ ധാരാളം. ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശരിക്കും മനുഷ്യത്വം എന്താണെന്ന് കാണിച്ചുതരുന്ന ഒരു യുവാവിന്റെ പ്രവൃത്തിയാണ്. തന്റെ കടയിലെ പുത്തന്‍ വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദ് എന്ന യുവാവിന്റെ നന്മ നിറഞ്ഞ പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷനിറങ്ങിയത് . വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.
തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാൾ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കിൽ നിറച്ചു നൽകുകയാണ് ചെയ്തത്. രണ്ടാമതൊന്നാലോചിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശർമ എന്താണിത് എന്ന് ചോദിച്ചപ്പോൾ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു
‘നമ്മള്‍ പോകുമ്ബോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’. അദ്ദേഹം പറഞ്ഞു..
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെയാണ് നൗഷാദ് നിറച്ചു കൊടുത്തത്. സിനിമാ- നാടക നടന്‍ രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്‍കിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ വലിയ മനസിനെ ഫേസ്്ബുക്കിലിട്ട ലിട്ട ലൈവ് വീഡിയോ ആയിരങ്ങൾക്കാണ് നന്മയുടെ ജീവിതപാഠമായി മാറിയത്.
മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. നിരവധിപ്പേരാണ് നൗഷാദിന്റെ ഫോണിലേക്ക് സഹായം അന്വേഷിച്ച് വിളിക്കുന്നത്. സ്റ്റോക്ക് ചെയ്തു െവച്ചിരുന്ന മുഴുവൻ തുണികളും അദ്ദേഹം വിവിധ സംഘടനകൾക്കായി നൽകിക്കഴിഞ്ഞിരിക്കുകയാണ്.
naushad- kerala flood- salutes -social media