നാഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്!

നാഗചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ കൃതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്
നാഗ ചൈതന്യ നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കസ്റ്റഡി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുക. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോൾ താരത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രേവതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കൃതിയെത്തുക. നാഗ ചൈതന്യയുടെ ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
അരവിന്ദ് സ്വാമി വില്ലൻ വേഷത്തിൽ എത്തുമ്പോൾ പ്രിയാമണി ശക്തമായ മറ്റൊരു വേഷത്തിൽ എത്തുന്നു. ശരത്കുമാർ, സമ്പത്ത് രാജ്, പ്രേംജി, വെണ്ണല കിഷോർ, പ്രേമി വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഗംഭീരമായ രീതിയിൽ ചിത്രം നിർമ്മിക്കുന്നത്
ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്ന് സംഗീതം നൽകുന്ന ഈ പ്രോജക്ട് പവൻ കുമാറാണ് അവതരിപ്പിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അബ്ബൂരി രവി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നു, തമിഴിൽ നാഗചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള...
വർഷങ്ങൾക്ക് മുൻപ് നടൻ ദിലീപിനൊപ്പം പ്രവർത്തിച്ച സമയത്ത് ഉണ്ടായ സംഭവങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തി പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താരത്തിന്റെ രണ്ടാമത്തെ ചിത്രമായ ജെ.എസ്.കെ റിലീസിന് തയ്യാറെടുക്കുകയാണ്. മാത്രമല്ല ഏറെ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...