Connect with us

ചെറുപ്പത്തില്‍ തന്നെ ലൈം ഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം; തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്

News

ചെറുപ്പത്തില്‍ തന്നെ ലൈം ഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം; തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്

ചെറുപ്പത്തില്‍ തന്നെ ലൈം ഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം; തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്

നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. ഇപ്പോള്‍ ഡോക്ടര്‍ ജി എന്ന ചിത്രത്തിന് ശേഷം ഛത്രിവാലി എന്ന സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് നടി. ഈ രണ്ടു ചിത്രങ്ങളും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട സിനിമകളാണ്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ലൈം ഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

ലൈം ഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുമ്പ് തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും ഇതുവരെ നടപ്പിലായിട്ടില്ല. ഞങ്ങളുടെ ഈ സിനിമ പറയുന്നത്. ചെറുപ്പത്തില്‍ തന്നെ ലൈം ഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന് തന്നെയാണ്.

അത്തരം കാര്യങ്ങളില്‍ നിന്ന് നമുക്കൊരിക്കലും ഒളിച്ചോടാനാകില്ല. ആത്യന്തികമായി ഇത് മനുഷ്യരുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന, പരമപ്രധാനമായ കാര്യം തന്നെയാണ് ജീവശാസ്ത്രവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ആളുകളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശരിയായ പ്രായം എന്താണ്? ഒരു കുട്ടി 13-14 വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്നു, അവരുടെ ലൈം ഗിക ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ അറിയേണ്ട സമയമാണിത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രായമാണിത്, കാരണം ഇക്കാര്യത്തില്‍ അവര്‍ വിദ്യാസമ്പന്നരാണെങ്കില്‍, അവര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല.’ എന്നും രാകുല്‍ പ്രീത് കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top