Connect with us

നടന്‍ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

News

നടന്‍ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

നടന്‍ വടിവേലുവിന്റെ മാതാവ് അന്തരിച്ചു

തമിഴ് നടന്‍ വടിവേലുവിന്റെ മാതാവ് പാപ്പ അന്തരിച്ചു. 87 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

നടന്റെ മാതാവിന്റെ വിയോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വടിവേലുവിനെ ഫോണില്‍ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമ താരങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്.

നിരവധി സിനിമ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെ വടിവേലു തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമനിതന്‍, പി.വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വടിവേലുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Continue Reading
You may also like...

More in News

Trending