
serial news
ദേവികയുടെ ഉള്ളിലെ ഇത്ര നല്ല ഒരു ഗായികയെ പുറത്തെടുത്ത വിജയ് ആണ് ഹീറോ…; വിവാഹം കഴിഞ്ഞതോടെ ജീവിതം മാറിയ താരം!
ദേവികയുടെ ഉള്ളിലെ ഇത്ര നല്ല ഒരു ഗായികയെ പുറത്തെടുത്ത വിജയ് ആണ് ഹീറോ…; വിവാഹം കഴിഞ്ഞതോടെ ജീവിതം മാറിയ താരം!

ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നായികയാണ് ദേവിക നമ്പ്യാര്‍. അഭിനയത്തിൽ കഴിവ് തെളിയിച്ച ദേവിക ഇപ്പോൾ സംഗീതവും പടിക്കുന്നുണ്ട്.റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ വിജയ് മാധവായിരുന്നു ദേവികയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നില്ല എന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
അഭിനയം മാത്രമല്ല പാട്ടും ഡാന്‍സുമൊക്കെ വഴങ്ങുമെന്ന് ദേവിക ഇപ്പോൾ ഓരോ ദിവസവും തെളിയിച്ചിരുന്നു. പരമ്പരയില്‍ ഗാനം ആലപിക്കുന്നതിന് വേണ്ടിയായി വിജയിന്റെ അടുത്ത് പോയി പാട്ട് പഠിച്ചിരുന്നു ദേവിക. അന്ന് അദ്ദേഹത്തെ മാഷേ എന്നായിരുന്നു വിളിച്ചത്.
വിവാഹശേഷവും ആ വിളി തന്നെ തുടരുകയായിരുന്നു. ഇന്നിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ എന്നെ മാഷേ എന്നാണ് വിളിക്കുന്നതെന്നും അത് ഞാന്‍ ആസ്വദിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ദേവിക പറഞ്ഞത്.
ഗര്‍ഭിണിയായതോടെയാണ് ദേവിക അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. ഇന്‍ഡസ്ട്രിയില്‍ സജീവമല്ലെങ്കിലും ദേവികയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലൂടെയുമായാണ് വിജയ് വിശേഷങ്ങള്‍ പങ്കിടുന്നത്. നായികയെ വെച്ച് നടത്തിയ പുതിയ പരീക്ഷണത്തിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് വിജയ്.
തമിഴ് സോംഗ് മാഷപ്പുമായാണ് ഇത്തവണ ഇരുവരും എത്തിയത്. താരാപഥം പാട്ടിന് എല്ലാവരും തന്ന സ്നേഹവും പിന്തുണയുമാണ് പ്രചോദനമെന്നും വിജയ് കുറിച്ചിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. ഇപ്പോ ആളുകള്‍ക്ക് എന്റെ പാട്ടല്ല നായികയുടെ പാട്ടാണ് കേള്‍ക്കേണ്ടത്. ഇനിയിപ്പോള്‍ ഒന്നിച്ച് ഗാനമേള നടത്തി ജീവിക്കാനാണ് ആഗ്രഹമെന്നും വിജയ് പറഞ്ഞിരുന്നു.
അമ്മയുടേം അച്ഛന്റേം പാട്ട് കേട്ട് വലിയൊരു പാട്ടിനുടമ ജനിക്കട്ടെ. സൂപ്പർ ഒന്നും പറയാൻ ഇല്ല രണ്ടുപേരും പൊളിച്ചടുക്കി. ചേരേണ്ടവരെ തന്നെയാണ് ഈശ്വരൻ ചേർത്ത് വെച്ചത്. രണ്ടുപേരുടെയും സൗണ്ട് സൂപ്പർ. വിജയ് അടിപൊളി ഫീൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. ഈ പാട്ട് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കട്ടെ. തമിഴ് ഇൻഡസ്ട്രി നിങ്ങളുടെ ശബ്ദത്തിനായി കാത്തിരിക്കുന്നതുപോലെ ഒരു തോന്നൽ. അങ്ങനെ തന്നെ സംഭവിക്കട്ടെ.
ദേവികയുടെ സൗണ്ട് പറയാതിരിക്കാൻ വയ്യ കേട്ടിരുന്നു പോകുന്ന ശബ്ദം. ദേവിക നല്ല വോയ്സ്. ഇനിയും രണ്ടു പേരുടെയും പാട്ടുകൾ പ്രതീക്ഷിക്കുന്നു. അടിപൊളിയായിട്ടുണ്ട് പരീക്ഷണം എന്ന് പറയാൻ പറ്റത്തില്ല മാഷിന്റെ ദേവു കലക്കിയിട്ടുണ്ട് . രണ്ടാളും മത്സരിച്ച് പാടി. ദേവികയുടെ സൗണ്ട് ഒരു രക്ഷയുമില്ല. പിന്നെ തേൻ മൊഴി മാഷിന്റെ എക്സ്പ്രഷൻ & സൗണ്ട് മോഡുലേഷൻ സൂപ്പർ.
രണ്ടുപേരും സൂപ്പറായി പാടിയിട്ടുണ്ട് അതിമനോഹരം വർണ്ണിക്കാൻ വാക്കുകളില്ല ഈ പാട്ടിന് ഒരുപാട് ഒരുപാട് ഇഷ്ടമായി രണ്ടുപേരും പൊളിച്ചു. ഇതുപോലെ വീണ്ടും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾ ഇനി മുതൽ നായിക അല്ല ഗായിക ആണ്. ദേവികയുടെ ഉള്ളിലെ ഇത്ര നല്ല ഒരു ഗായികയെ പുറത്തെടുത്ത വിജയ് ആണ് ഹീറോ. കുറേ തവണ കേട്ടു ഓരോ പ്രാവശ്യം കേൾക്കുമ്പോഴും നിങ്ങളോട് രണ്ടുപേരോടും ഉള്ള ഇഷ്ടം കൂടിക്കൂടി വരുകയാണ്, എന്നും ആരാധകർ പറയുന്നുണ്ട്.
about devika
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...