തിയറ്ററിൽ നിറയെ ചിരി പടർത്തി എല്ലാവരെയും ചിന്തിപ്പിച്ച സിനിമയാണ് ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് സംവിധാനം ചെയ്ത് ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായതാണ്. സ്വന്തം വീടുകളില്‍ തന്നെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്ന് കാണിച്ച സിനിമ സ്ത്രീയുടെ കണ്ണിലൂടെയാണ് സഞ്ചരിച്ചത്.
ചിരിയും ചിന്തയും ഇടകലർത്തി പൂർണ്ണമായും കുടുംബപ്രേക്ഷകർക്കായി ഒരുക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിസാര കളക്ഷൻ അല്ല സിനിമയ്ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത് . ആഗോള ബോക്സ് ഓഫീസില്‍ നിന്നും 25 കോടി ജയ ജയ ജയ ജയ ഹേ നേടി എന്നാണ് റിപ്പോർട്ടുകൾ.
വലിയ താരനിരയോ ബജറ്റോ ഇല്ലാതെ വന്ന ചിത്രം പ്രേക്ഷക പ്രശംസയും വാണിജ്യവിജയവും ഒരുമിച്ച് നേടുമ്പോള്‍ സിനിമാ നിരൂപകർ സിനിമയെ കുറിച്ചുള്ള വലിയ ചർച്ചയാണ് നടത്തുന്നത്. കണ്ടന്റാണ് സിനിമയുടെ വിജയത്തിന് പ്രധാന കാരണമെന്ന് മലയാളി പ്രേക്ഷകര്‍ വീണ്ടും തെളിയിക്കുകയാണ്.
സിനിമക്ക് പുറമെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖരും ചിത്രത്തെ പ്രശംസിച്ചിരുന്നു. മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജയുടെ സിനിമാ റിവ്യൂ വിമർശനങ്ങൾക്കും വഴിവച്ചു.
“ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായത് ഒരു നല്ല ലക്ഷണമാണെന്ന് ശൈലജ പറഞ്ഞു.”
എന്നാൽ ദർശനയെ പ്രശംസിക്കുന ഒന്നും തന്നെ കുറിപ്പിൽ എഴുതിയില്ലെന്നും സിനിമ കണ്ടപ്പോൾ അതിലെ നായകനെ മാത്രമാണ് ശൈലജ ടീച്ചർ കണ്ടതെന്നുമായിരുന്നു വിമർശനം.
ഒരു മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചന കൂടിയാണ് സിനിമ എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമൂഹ്യഘടനയെ നിശിതമായി കടന്നാക്രമിക്കുന്ന ജയ ജയ ജയ ജയഹേ ശക്തമായ സ്ത്രീപക്ഷ സിനിമയാണെന്നാണ് എ.എ. റഹീം പറഞ്ഞത്.
ലക്ഷ്മി മേനോന്, ഗണേഷ് മേനോന് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...