Connect with us

സിനിമയിലെ എന്റെ സ്ട്രഗിൾ പ്രിയപ്പെട്ടതാണ് ,കരിയറിലെ ആദ്യ ഹിറ്റ് ‘ജയ ജയ ജയ ജയ ഹേ’ ; ആനന്ദ് മന്മദൻ!

Movies

സിനിമയിലെ എന്റെ സ്ട്രഗിൾ പ്രിയപ്പെട്ടതാണ് ,കരിയറിലെ ആദ്യ ഹിറ്റ് ‘ജയ ജയ ജയ ജയ ഹേ’ ; ആനന്ദ് മന്മദൻ!

സിനിമയിലെ എന്റെ സ്ട്രഗിൾ പ്രിയപ്പെട്ടതാണ് ,കരിയറിലെ ആദ്യ ഹിറ്റ് ‘ജയ ജയ ജയ ജയ ഹേ’ ; ആനന്ദ് മന്മദൻ!

സിനിമയിലെ തന്റെ സ്ട്രഗിൾ പ്രിയപ്പെട്ടതാണ് എന്ന് നടൻ ആനന്ദ് മന്മദൻ. ഇപ്പോൾ തുടങ്ങിയെടുത്ത് അല്ല എത്തി നിൽക്കുന്നത് എന്നും ഒരുപാട് സന്തോഷം തരുന്നതാണ് വളർച്ചയെന്നും ആനന്ദ് മന്മദൻ പറഞ്ഞു. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘1744 വൈറ്റ് ഓൾട്ടോ’യുടെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ ,മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദിന്റെ പ്രതികരണം.

ആനന്ദ് മന്മദൻ പറഞ്ഞത്എന്റെ സ്ട്രഗിൾ എനിക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ആറ് വർഷത്തിൽ ഞാൻ പതിനൊന്ന് സിനിമകൾ ചെയ്തു പക്ഷെ തിയേറ്ററിൽ വലിയ വിജയം നേടിയത് ‘ജയ ജയ ജയ ജയ ഹേ’ ആണ്. അങ്ങനെയാണ് എനിക്ക് ഒരു സൂപ്പർഹിറ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത്. ഇതെല്ലാം ആ സ്ട്രഗിളിന്റെ ഭാഗമായിരുന്നു.

തുടങ്ങിയെടുത്ത് അല്ല നിൽക്കുന്നത് എന്നത് വളരെ സന്തോഷം നൽകുന്നു. ‘അറ്റെൻഷൻ പ്ലീസ്’ എന്ന ചിത്രം എട്ട് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എങ്ങനെ എങ്കിലും ‘ഐഎഫ്എഫ്കെ’ വരെ എത്തിക്കണം എന്നായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അത് സാധിച്ചു. പിന്നീട് കാർത്തിക് സുബ്ബരാജിലേക്കും സിനിമ എത്തി. അത് ഒരുപാട് ചർച്ച ചെയ്‌പ്പെടുകയും ചെയ്തു.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ സെന്നാ ഹേഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രമാണ് 1744 വൈറ്റ് ഓള്‍ട്ടോ. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. ഡാർക്ക് കോമഡി- ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top