Connect with us

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! എന്ന് വിലാസിനി അമ്മയായി കുടശ്ശനാട് കനകം!

Actress

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! എന്ന് വിലാസിനി അമ്മയായി കുടശ്ശനാട് കനകം!

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! എന്ന് വിലാസിനി അമ്മയായി കുടശ്ശനാട് കനകം!

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! ഗീതേടെ പറമ്പിലാ ചെന്ന് വീണത്… പിന്നവിടുന്ന് പറക്കി എടുത്തോണ്ട് വരുവായിരുന്നു

ചിരിയുടെ മലക്കം മറിഞ്ഞത് അവിടെ നിന്നാണ് . രാജേഷിന്റെ അമ്മയുടെ ആ ഡയലോഗിൽ നിന്നാണ് . കിട്ടിയ ചവിട്ടിനേക്കാൾ പ്രഹരം ആ അമ്മേടെ ആ തള്ളി മറിക്കലിനുണ്ടായിരുന്നു.
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. സിനിമയില്‍ ബേസിലിന്റെ അമ്മയായ വിലാസിനി അമ്മയും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. മകന്റെ ഇഷ്ടമനുസരിച്ച് അവന് വേണ്ടതെല്ലാം ചെയ്ത്‌കൊടുക്കുന്ന, അവനെ പിന്തുണക്കുന്ന വിലാസിനി അമ്മയെ സ്‌ക്രീനില്‍ അവതരിപ്പിച്ചത് കുടശ്ശനാട് കനകമാണ്.

ഭര്‍ത്താവില്‍ നിന്നും പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്ന സ്ത്രീയായിരുന്നു വിലാസിനി അമ്മ. മകന്‍ ജനിച്ച്, ഭക്ഷണം കഴിക്കാന്‍ ആയപ്പോള്‍ മകന്റെ ഇഷ്ടമനുസരിച്ച് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ജീവിക്കുന്നു. സ്ത്രീ-പുരുഷ സ്വാതന്ത്ര്യ സമത്വമാണ് സിനിമയുടെ സന്ദേശം.

കവിയൂർ പൊന്നമ്മ ഒക്കെ ചെയ്തിരുന്നത് പോലെ നല്ലൊരു അമ്മ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവുമായി വർഷങ്ങളോളം സിനിമയിലെ ഒരു വേഷത്തിനായി കാത്തിരുന്ന കലാകാരി . സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത് 2022 ലാണെമെങ്കിലും നാടക രംഗത്ത് 35 വർഷത്തിലേറെ അഭിനയ പരിചയമുണ്ട് കുടശ്ശനാട് കനകം എന്ന ഈ കലാകാരിക്ക് .

കേരളത്തിലുടനീളമുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ അഭിനയിച്ചിട്ടുള്ള കനകമ്മക്ക് സിനിമ എന്നുമൊരു സ്വപ്നമായിരുന്നു. ഒരുപാട് ഓഡിഷനുകളിലും ലും പൂജകളിലും പങ്കെടുത്തിരുന്നെങ്കിലും നിർഭാഗ്യവച്ചാൽ അവസരങ്ങളൊന്നും കനകമ്മയെ തേടി എത്തിയിരുന്നില്ല . ഒടുവിൽ ജയ ജയ ജയ ഹേ യിലേക്ക് സംവിധായകൻ വിപിൻ ദാസ് വിളിക്കുകയും സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത് ബേസിലിന്റെ അമ്മ വേഷത്തിലേക്ക് സെലക്ട്‌ ചെയ്യപ്പെട്ടു . ബേസിൽ ജോസഫ് പറഞ്ഞത് പോലെ മലയാള സിനിമക്ക് വൈകി കിട്ടിയ കനകം തന്നെയാണ് കുടശ്ശനാട് കനകം . നർത്തകിയും നൃത്ത അധ്യാപികയും കൂടിയാണ് കനകം

പെണ്ണുകാണാന്‍ വരുമ്പോള്‍ മകന്റെ ദൂഷ്യസ്വഭാവങ്ങളെല്ലാം മറച്ചുപിടിച്ച് കല്യാണം കഴിയുമ്പോള്‍ തഞ്ചത്തില്‍ അത് മരുമകളോട് പറയുന്ന അമ്മായിയമ്മയാണ് അവര്‍. മരുമകളുടെ കുറ്റം തുടങ്ങിവെച്ച് ബാക്കിയുള്ളവരുടെ വായിലിരിക്കുന്നത് കൂടി കേള്‍പ്പിച്ച് കഴിഞ്ഞാല്‍ അവളെ സപ്പോര്‍ട്ട് ചെയ്തു കൂടെ നില്‍ക്കുന്ന ഒരു പ്രത്യേകതരം സ്വഭാവമാണ് അവര്‍ക്ക്. മകന്‍ ചെയ്യുന്ന ഡൊമെസ്റ്റിക് വയലന്‍സുകളെല്ലാം അമ്മായിയമ്മക്ക് വളരെ നോര്‍മലായ കാര്യമാണ്. അവരുടെ കണ്ണില്‍ മകന് കുറച്ച് ദേഷ്യമുണ്ടന്നേയുള്ളൂ, പക്ഷേ പഞ്ചപ്പാവമാണ്. അതേസമയം തന്നെ മകന്റെ ഡൊമസ്റ്റിക് വയലന്‍സിന്റെ ഇരയാണ് അവരും. അവന്റെ വാശികള്‍ അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. രാജേഷിന്റെ അച്ഛനെ വെച്ച് നോക്കുമ്പോള്‍ മകന്‍ എത്രയോ ഭേദമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

ഇച്ചരെ ദേഷ്യക്കാരൻ ആണേലും എന്റെ കുഞ്ഞ് പാവമാ ” എന്ന ‘ അമ്മ മോഡിൽ നിന്ന് ഉണരാൻ ഇനിയും നേരമെടുക്കും . സിനിമയിലും ജീവിതത്തിലും കുടശനാട് കനകം എന്ന കലാകാരിക്ക് അവസരങ്ങളുടെ പെരുമഴക്കാലം ആവട്ടെ ഇനിയുള്ള ദിനങ്ങൾ.

More in Actress

Trending

Recent

To Top