
Malayalam
അയാള്‍ സാധാരണക്കാരെപ്പോലെയല്ല; പ്രമോഷന് സമയത്തുണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്
അയാള്‍ സാധാരണക്കാരെപ്പോലെയല്ല; പ്രമോഷന് സമയത്തുണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്

നടനായും സംവിധായകനായും ഗായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ മുകുന്ദനുണ്ണി അസോയേറ്റ്സിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
പ്രമോഷന് വേളയില്‍ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിനെക്കുറിച്ചും നടന് വ്യക്തമാക്കി. വിവാദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു. വിവാദമായ കാര്യങ്ങള്‍ ചെയ്യുന്നൊരു വ്യക്തിയാണ് മുകുന്ദനുണ്ണിയെന്ന കഥാപാത്രം.
അങ്ങനെനോക്കുമ്പോള്‍ പ്രൊമോഷന് പോസ്റ്റുകള്‍ കൃത്യമാണ്. അങ്ങനെയൊക്കെ എഴുതുന്നൊരാളാണ് മുകുന്ദനുണ്ണി. നമ്മളാരും അങ്ങനെയെഴുതില്ലല്ലോ. സിനിമകാണാന്‍ വേണ്ടി ആളുകള്‍ വരുന്നതിനുമുമ്പുതന്നെ സാധാരണക്കാരെപ്പോലെയല്ല, ഇങ്ങനെയുള്ള സ്വഭാവക്കാരനാണ് മുകുന്ദനുണ്ണിയെന്ന് പ്രേക്ഷകര്‍ക്ക് ഒരു രൂപം കൊടുക്കണമെന്ന് സംവിധായകനുണ്ടായിരുന്നു. അങ്ങനെ ചെയ്തതാണിത്.
അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ പിറക്കുന്ന ആദ്യസിനിമ ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മിക്കുന്നത്. തന്വി റാമും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷങ്ങളിലെത്തുന്നു. വിമല്‍ ഗോപാലകൃഷ്ണനും അഭിനവുമാണ് തിരക്കഥ.
ബിജു മേനോനൊപ്പമുള്ള ‘തങ്കം’ എന്നസിനിമയാണ് ഇനി വിനീതിന്റേതായി വരാനുള്ളത്. അറാഫത്ത് എന്ന പുതിയൊരു സംവിധായകനാണ് ചിത്രം ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞു. റിലീസിങ് ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ. ജൂഡ് ആന്റണിയുടെ സിനിമയിലും ഒരു കഥാപാത്രത്തെ ചെയ്യുന്നുണ്ട്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...