Connect with us

എനിക്ക് കൂടുതൽ ഇഷ്ടപ്പെടണമെന്നുണ്ട്! എന്നാൽ സമയം കിട്ടുന്നില്ല; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പൊട്ടിച്ചിരിപ്പിച്ച് ശ്രീനിവാസന്റെ മറുപടി

Malayalam

എനിക്ക് കൂടുതൽ ഇഷ്ടപ്പെടണമെന്നുണ്ട്! എന്നാൽ സമയം കിട്ടുന്നില്ല; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പൊട്ടിച്ചിരിപ്പിച്ച് ശ്രീനിവാസന്റെ മറുപടി

എനിക്ക് കൂടുതൽ ഇഷ്ടപ്പെടണമെന്നുണ്ട്! എന്നാൽ സമയം കിട്ടുന്നില്ല; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പൊട്ടിച്ചിരിപ്പിച്ച് ശ്രീനിവാസന്റെ മറുപടി

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ് കേളേജില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ‘കുറുക്കന്‍’എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. മകന്‍ വിനീതിന്റെ കൈപിടിച്ചാണ് താരം ലൊക്കേഷനിലെത്തിയത്

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ശ്രീനിവാസന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇപ്പോഴിതാ തന്നോട് ചോദ്യം ചോദിച്ചെത്തിയ മാധ്യമപ്രവർത്തകകന് തഗ്ഗ് മറുപടി നൽകുന്ന ശ്രീനിവാസന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ” ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എന്നെ കൂടുതൽ ഇഷ്ടപ്പെടുന്ന ശ്രീനിയേട്ടൻ ആണ് കൂടെയുള്ളത്. എന്താണ് ചേട്ടന് പറയാനുള്ളത്”, എന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെടണമെന്നുണ്ട് എന്നാൽ സമയം കിട്ടുന്നില്ല എന്ന മറുപടിയാണ് താരം നൽകുന്നത്.

എന്താണ് എന്നോട് ഇനി പറയാനുള്ളത് എന്ന് വീണ്ടും അവതാരകൻ ചോദിക്കുമ്പോൾ ഇനിയെങ്കിലും നല്ല മനുഷ്യനായി ജീവിക്കാൻ ശ്രമിക്കൂ എന്ന് ശ്രീനിവാസൻ മറുപടി പറയുന്നു. ഇപ്പോൾ ഞാൻ നല്ല മനുഷ്യൻ അല്ലേ എന്ന സംശയം അവതാരകൻ വീണ്ടും ചോദിക്കുമ്പോൾ ഇതേ രീതിയിൽ നല്ലതുപോലെ ജീവിക്കാൻ എന്നും ശ്രീനിവാസൻ വീഡിയോയിൽ പറയുന്നുണ്ട്.

നിരവധി ആളുകൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. പഴയ ശ്രീനിയേട്ടൻ ഇപ്പോഴും ഉണ്ട്. എങ്ങും പോയിട്ടില്ല. തഗ്ഗ് മറുപടി. ദൈവത്തിനു നന്ദി, അദ്ദേഹത്തെ മടക്കി തന്നതിന്..ഇദ്ദേഹത്തിന്റെ പഴയ കോമഡി മിസ് ചെയ്യുന്നുണ്ട് മലയാള സിനിമയിൽ തുടങ്ങി നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറുക്കന്‍’. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസനൊപ്പം ഭാര്യ വിമലയും സെറ്റില്‍ എത്തിയിരുന്നു. മറ്റു അഭിനേതാക്കളോടു ഊര്‍ജസ്വലനായി സംസാരിക്കുന്ന ശ്രീനിവാസനെ വീഡിയോയില്‍ കാണാം. രാഹുല്‍ റിജിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കീടം’ ആണ് ശ്രീനിവാസന്റെ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.

Continue Reading
You may also like...

More in Malayalam

Trending