Connect with us

സുകുവേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും ഒരുമിച്ച് ഇരുന്നേനെ, ആ വിഷമം അവരോട് പറയാറുണ്ട്, മക്കളുടെ മറുപടി ഇങ്ങനെയായിരിക്കും; മല്ലികയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Malayalam

സുകുവേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും ഒരുമിച്ച് ഇരുന്നേനെ, ആ വിഷമം അവരോട് പറയാറുണ്ട്, മക്കളുടെ മറുപടി ഇങ്ങനെയായിരിക്കും; മല്ലികയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

സുകുവേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും ഒരുമിച്ച് ഇരുന്നേനെ, ആ വിഷമം അവരോട് പറയാറുണ്ട്, മക്കളുടെ മറുപടി ഇങ്ങനെയായിരിക്കും; മല്ലികയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

മലയാള സിനിമയിലെ അറിയപ്പെടുന്ന താരകുടുംബമാണ് സുകുമാരന്റെത് . സുകുമാരനും ഭാര്യ മല്ലികയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുക്കളായ സുപ്രിയയും പൂർണ്ണിമയും കൊച്ചുമക്കളുമെല്ലാം സിനിയുടെ വിവിധ മേഖലകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരകുടുംബത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്.

പൃഥ്വിരാജും ഇന്ദ്രജിത്തും സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അനശ്വര സുകുമാരന്‍ അന്തരിക്കുന്നത്. അവിടംതൊട്ട് കുടുംബത്തിന്റെ ഭാരം മല്ലികയുടെ തലയിലായി. പിന്നീടുള്ള ജീവിതത്തില്‍ സുകുവേട്ടന്‍ ആഗ്രഹിച്ചത് പോലെയാണ് താന്‍ മക്കളെ വളര്‍ത്തിയതെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

സുകുവേട്ടന്റെ വലിയ ആഗ്രഹമായിരുന്നു മക്കള്‍ രണ്ട് പേരും പഠിക്കണമെന്നുള്ളത്. ഞാനവരെ നോക്കിയത് വലിയ ത്യാഗത്തിന്റെ കഥയായി പറയുന്നില്ല. എപ്പോള്‍ സമയം കിട്ടിയാലും പുസ്തകം വായിക്കണമെന്നാണ് അദ്ദേഹം മക്കളോട് പറഞ്ഞത്. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരം പറയണമെന്ന് സുകുവേട്ടന്‍ മക്കളോട് പറഞ്ഞിരുന്നു. രാജുവും ഇന്ദ്രനും അത് ഫോളോ ചെയ്തിരുന്നു.

പിന്നെ സുകുവേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും ഒരുമിച്ച് ഇരുന്നേനെ എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് അങ്ങനെ തോന്നും. ഈ വിഷമം അവരോടും പറയാറുണ്ട്. അന്നേരം അവരുടെ മറുപടി ഇങ്ങനെയാവും… ‘അമ്മ ഞങ്ങളെ പഠിപ്പിച്ചത് ഒരു പ്രൊഡ്യൂസര്‍ പണം മുടക്കി പടം ചെയ്യുമ്പോള്‍ കൃത്യമായി അവിടെ പോയി ഷൂട്ടിങ് തീര്‍ക്കണം എന്നല്ലേ, കല്യാണമാണ്, പിറന്നാളാണ് എന്നൊക്കെ പറഞ്ഞ് ഷൂട്ടിങ്ങിന് കൃത്യമായി പോകാതിരിക്കാന്‍ പറ്റില്ലല്ലോ’ എന്നാണ് മല്ലിക പറയുന്നത്.

ശരിയാണ് അങ്ങനെയൊന്നും ചിന്തിക്കാന്‍ നില്‍ക്കരുത്. അതിനെക്കാളും കഷ്ടപ്പാടില്‍ പുരയിടം പോലും പണയം വച്ചിട്ടാവും ആ നിര്‍മാതാവ് വരുന്നത്. സിനിമാക്കാര്‍ ഓവര്‍ സെന്റിമെന്‍സ് ഒന്നും കാണിക്കേണ്ടതില്ല. അതൊക്കെ ഒരു ബോളിവുഡ് സ്‌റ്റൈലാണെന്നാണ് മല്ലികയുടെ അഭിപ്രായം. മുന്‍പൊക്കെ ഇലയിട്ട് ഒരു സദ്യ കഴിക്കും, അത്രയേയുള്ളു. ഇപ്പോള്‍ കേക്ക് മുറിയ്ക്കും, വൈകുന്നേരം പാര്‍ട്ടി അങ്ങനെ വലിയ ആഘോഷമായിരിക്കും. ഇന്നത്തെ തലമുറ അതൊക്കെയാണ് ഇഷ്ടപ്പെടുന്നതെന്ന് നടി വ്യക്തമാക്കുന്നു.

വിവാഹം കഴിഞ്ഞതോട് കൂടി ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും മക്കളുടെ കൂടെ പുതിയ വീട്ടിലേക്ക് മാറി. അതുപോല സിനിമയിലേക്ക് എത്തിയത് മുതല്‍ പൃഥ്വിരാജും കുടുംബസമേതം കഴിയുകയാണ്. തിരുവനന്തപുരത്തുള്ള ഫ്‌ളാറ്റിലാണ് മല്ലികയുടെ താമസം. എറണാകുളത്ത് വീടുണ്ടെങ്കിലും ഇടയ്ക്ക് അവിടെ പോയി താമസിച്ചിരുന്നു. എന്തായാലും മക്കളെ അവരുടെ ഇഷ്ടത്തിന് വളര്‍ത്തി അവരുടെ ഇഷ്ടത്തിന് തന്നെ ജീവിക്കാന്‍ വിട്ടിരിക്കുകയാണ് താന്‍. അതില്‍ കൂടുതല്‍ സെന്റിമെന്‍സൊന്നും കാണിക്കേണ്ടതില്ലെന്ന് മല്ലിക സുകുമാരന്റെ അഭിപ്രായം. പ്രായം കൂടി വരികയാണെന്ന് കരുതി സങ്കടപ്പെടാനോ അതില്‍ വിഷമിച്ചിരിക്കാനോ തന്നെ കിട്ടില്ലെന്ന് തന്നെയാണ് അഭിമുഖത്തിനിടെ നടി ഉറപ്പിച്ച് പറയുന്നു. പിന്നെ മക്കളെക്കാളും അടുപ്പവും സ്‌നേഹവും കൊച്ചുമക്കളോടാണ് തനിക്കുള്ളതെന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top