ഇന്ന് മലയാള മിനിസ്ക്രീൻ താരങ്ങൾ അധികവും സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സീരിയൽ അഭിനയത്തിനൊപ്പം ഒരു യൂട്യൂബ് ചാനൽ എന്നതാണ് ഇപ്പോൾ താരങ്ങളുടെ സ്റ്റൈൽ. അത്തരത്തിൽ ഒരു കല്യാണം കൊണ്ട് യൂട്യൂബില്‍ താരമായ നടിയാണ് ആലീസ് ക്രിസ്റ്റി.
കല്യാണ വിശേഷങ്ങള്‍ കൊണ്ട് മാത്രം ചാനല്‍ ഹിറ്റ് ആയി. ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമുള്ള വീഡിയോകളും മറ്റും ആലീസ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ആലീസ് പങ്കുവച്ചിരിയ്ക്കുന്നത് തന്റെ കല്യാണ ആല്‍ബമാണ്. കല്യാണ വിഡിയോയ്ക്കൊപ്പം ആൽബം കൂടി കണ്ടപ്പോൾ ആരാധകരും സന്തോഷത്തിലായിരിക്കുകയാണ്.
ആല്‍ബത്തിലെ ഫോട്ടോസും അതിന് പിന്നിലെ കഥകളും, കല്യാണ ശേഷം വന്ന മാറ്റങ്ങളും എല്ലാം വീഡിയോയില്‍ ആലീസ് പറയുന്നുണ്ട്. കൂടെ ഭര്‍ത്താവ് സജിനും ഭര്‍തൃ സഹോദരി കുക്കുവും ചേരുമ്പോഴാണ് തമാശ നിറയുന്നത്. സജിനെ ട്രോളിയും കളിയാക്കിയും ആണ് വീഡിയോ.
ആല്‍ബത്തില്‍ ഏറ്റവും അധികം ഉള്ളത് ആലീസ് ക്രിസ്റ്റിയുടെ സിംഗിള്‍ ഫോട്ടോ ആണ്. ഇതെന്റെ സോളോ കല്യാണ ആല്‍ബമാണെന്ന് ഒരിടത്ത് ആലീസ് പറയുന്നുണ്ട്. മാത്രമല്ല, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയില്ല എങ്കിലും തന്റെ രൂപത്തില്‍ വന്ന മാറ്റമാണ് ആലീസിനെ ഏറ്റവും വേദനിപ്പിയ്ക്കുന്നത്. അന്ന് ഞാന്‍ എത്ര മെലിഞ്ഞിട്ടായിരുന്നു എന്ന് ഓരോ ഫോട്ടോ എടുത്ത് നോക്കുമ്പോഴും അലീസ് വിലപിയ്ക്കുന്നുണ്ട്.
കഴിഞ്ഞ നവംബര്‍ 18 ന് ആയിരുന്നു അലീസിന്റെയും സജിന്റെയും വിവാഹം. വിവാഹത്തോട് അനുബദ്ധിച്ച് നടന്ന സേവ് ദ ഡേറ്റ് മുതല്‍ മെഹന്ദി, ബ്രൈഡ് ടു ബി, താലികെട്ട്, റിസപ്ഷന് വരെയും കല്യാണ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വേഷത്തിനും മേക്കപ്പിനും, ക്ലിക്കിനും പിന്നിലുള്ള രസകരമായ അനുഭവവും അലീസ് പങ്കുവച്ചു.
അതേസമയം, ആലീസിനേക്കാൾ ഇപ്പോൾ ആരാധകർ ഉള്ളത് ഭർത്താവ് സജിനാണ്. “ഈ ചേട്ടൻ ഒരു രക്ഷേം ഇല്ല ട്ടോ ചിരിച്ചു ഒരു വിദായി… ആരുടേയും കണ്ണ് തട്ടാതെ ഒരുപാട് നാൾ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ” , “ആലീസിന്റെ ഭാഗ്യം ആണ് സജിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്”, എന്നാണ് താഴെവരുന്ന കമെന്റുകളിൽ ഉള്ളത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...