Connect with us

വളരെ നാളത്തെ പ്രയത്നത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് ; ഫൈനലില്‍ കുക്കു എത്തണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും ;പുതിയ വീഡിയോയുമായി ആലിസ്

serial news

വളരെ നാളത്തെ പ്രയത്നത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് ; ഫൈനലില്‍ കുക്കു എത്തണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും ;പുതിയ വീഡിയോയുമായി ആലിസ്

വളരെ നാളത്തെ പ്രയത്നത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ് ; ഫൈനലില്‍ കുക്കു എത്തണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരും ;പുതിയ വീഡിയോയുമായി ആലിസ്

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്.

തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്വന്തം നാത്തൂനായ സ്റ്റെഫിയെ കുറിച്ചുള്ളതാണ് ആലീസിന്റെ ഏറ്റവും പുതിയ വീഡിയോ.

താരത്തിന്റെ ഭർത്താവിന്റെ ഏക സഹോദരിയാണ് കുക്കൂവെന്ന് ആലീസ് ഓമനിച്ച് വിളിക്കുന്ന സ്റ്റെഫി. നാത്തൂനാണെങ്കിലും സ്വന്തം സഹോദരിയോട് പെരുമാറുന്ന പോലെയാണ് ആലീസ് സ്റ്റെഫിയോട് പെരുമാറാറുള്ളത്.ആലീസിനും ഭർത്താവിനുമൊപ്പം ഒട്ടുമിക്ക വീഡിയോകളിലും സ്റ്റെഫി ഉണ്ടാകാറുണ്ട്. തന്റെ നാത്തൂൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചത് സ്റ്റെഫിയാണെന്നാണ് ആലീസ് പറയാറുള്ളത്.

പൊതുവെ നാത്തൂന്മാർ തമ്മിൽ സ്വരചേർച്ച ഉണ്ടാകാറില്ല.എന്നാൽ ആലീസും സ്റ്റെഫിയും ഒരുമിച്ച് നിന്നാൽ ഭർത്താവ് സജിൻ ഇവരുടെ ​ഗ്യാങിൽ നിന്ന് പുറത്താകും. എല്ലാ കാര്യങ്ങൾക്കും ആലീസിന് പിന്തുണ നൽകുന്നവരിൽ പ്രധാനിയും സ്റ്റെഫിയാണ്. ഏഷ്യന്‍ ഗെയിംസിന്റെ നാഷണല്‍ ക്യാമ്പിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോയിരിക്കുകയാണ് കുക്കു. വളരെ നാളത്തെ പ്രയത്നത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായാണ് കുക്കു ഡൽഹിക്ക് പോയിരിക്കുന്നത്.

കുക്കുവിനെയും സുഹൃത്തിനെയും ട്രെയിനിൽ യാത്രയാക്കാൻ പോയതിന്റെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ആലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫൈനലില്‍ കുക്കു എത്തണമെന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരുമെന്ന് ആലീസ് വീഡിയോയിൽ പറയുന്നു.അവള്‍ പോവുന്നതിന് മുമ്പ് ഒന്ന് കാണണമെന്നുണ്ട്.

ട്രെയിന്‍ സമയവും ഞങ്ങളെത്തുന്ന സമയവും വലിയ വ്യത്യാസമില്ല. അവളാണെങ്കില്‍ എപ്പോഴാണ് നിങ്ങള്‍ എത്തുന്നതെന്ന് ചോദിച്ച് വിളിച്ച് കൊണ്ടേയിരിക്കുകയാണെന്നുമായിരുന്നു ആലീസ് വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത്. കുക്കുവിന്റെ ട്രെയിൻ വരുന്നതിന് മുമ്പ് തന്നെ ആലീസും ഭർത്താവും റെയിൽവെ സ്റ്റേഷനിലെത്തി.

കുക്കുവിനെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു ആലീസ്. എനിക്ക് മാറിനില്‍ക്കാനൊന്നും വയ്യെന്ന് കുക്കു പറഞ്ഞപ്പോള്‍ എന്നാല്‍ നീ പോവണ്ടെന്നായിരുന്നു സജിന്റെ കമന്റ്. ഹെഡ് സെറ്റ് പ്രശ്‌നമാണെന്നും എനിക്ക് ഇത് മതിയെന്നും പറഞ്ഞ് സജിന്റെ ഹെഡ് സെറ്റ് കുക്കു അടിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാം.

ആലീസിന്റെയും കുക്കുവിന്റെയും സ്നേഹ​പ്രകടനം കണ്ട് രസകരമായ കമന്റുകൾ സജിൻ പറയുന്നതും പുതിയ വീഡിയോയിൽ കാണാം. ഇതൊക്കെ വെറും ഷോയാണ്. വീഡിയോ കട്ട് ചെയ്താല്‍ ഇവര്‍ ഇങ്ങനെയെ അല്ലെന്നായിരുന്നു സജിന്‍ പറഞ്ഞത്. കഞ്ചാവാണോയെന്ന് കുക്കു ചോദിച്ചപ്പോള്‍ അല്ലെങ്കിലേ യുട്യൂബേഴ്‌സിന്റെ വീട്ടില്‍ റെയ്ഡാണ്… അതിനിടയിലാണ് ഇതൊക്കെ പറയുന്നതെന്നായിരുന്നു സജിന്റെ പ്രതികരണം.

കുക്കുവിനെയും സുഹൃത്തിനെയും ട്രെയിൻ കയറ്റി വിട്ടശേഷമാണ് ഇരുവരും മടങ്ങിയത്. കുക്കുവിനെ വിമാനത്തിൽ അയച്ചാൽ മതിയായിരുന്നുവെന്നും ട്രെയിനിൽ പോകുന്നത് കണ്ട് വിഷമം വരുന്നുവെന്നും ആലീസ് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.ഭൂരിഭാ​ഗം കമന്റുകളും നാത്തൂന്മാരുടെ സ്നേ​ഹത്തെ പുകഴ്ത്തിയുള്ളതായിരുന്നു.

‘ഇതുപോലെ സ്‌നേഹമള്ള രണ്ട് നാത്തൂന്‍മാര്‍, ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ. ഈ സ്‌നേഹം എന്നുമുണ്ടാവട്ടെ. നല്ല സ്‌നേഹമുള്ള നാത്തൂന്‍സ്. കുക്കുവിനെ നന്നായി കെയര്‍ ചെയ്യുന്നുണ്ട് ആലീസ്. നല്ലൊരു നാത്തൂനെ കിട്ടിയത് കുക്കുവിന്റെ ഭാഗ്യം. കുക്കു ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നൊക്കെയാണ്’, ആരാധകര്‍ കുറിച്ചത്.

More in serial news

Trending