Connect with us

ഏത് കോലത്തിൽ വീഡിയോ ചെയ്യണമെന്നത് എന്റെയിഷ്ടം; വിമർശകർക്ക് ആലീസിന്റെ മറുപടി!

Social Media

ഏത് കോലത്തിൽ വീഡിയോ ചെയ്യണമെന്നത് എന്റെയിഷ്ടം; വിമർശകർക്ക് ആലീസിന്റെ മറുപടി!

ഏത് കോലത്തിൽ വീഡിയോ ചെയ്യണമെന്നത് എന്റെയിഷ്ടം; വിമർശകർക്ക് ആലീസിന്റെ മറുപടി!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്.

ആലീസിനെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരനാണ് ഭര്‍ത്താവ് സജീനും. വിവാഹത്തിന് മുന്നോടിയായാണ് ആലീസ് യൂട്യൂബ് ചാനൽ തുടങ്ങുന്നതും തന്റെ വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങുന്നതും. വിവാഹശേഷവും അഭിനയത്തിലോക്കെ സജീവമാണ് താരം. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളും പാചക പരീക്ഷണങ്ങളും യാത്രകളെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളാണ് നടി കൂടുതലാണ് പങ്കുവയ്ക്കാറുള്ളത്.
എന്നാൽ പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങളും ഇവർക്ക് നേരെ ഉണ്ടാവാറുണ്ട്. നെഗറ്റീവ് കമന്റുകള്‍ വല്ലാതെ കൂടിയപ്പോൾ അതിനുള്ള മറുപടിയുമായി വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ആലീസും സജിനും.

ഭയങ്കരമായി നെഗറ്റീവ് കമന്റുകള്‍ വന്നതോടെയാണ് ഇങ്ങനൊരു വീഡിയോ ചെയ്യാമെന്ന് വെച്ചതെന്ന് ഇവർ പറയുന്നുണ്ട്. ഏതൊക്കെ വീഡിയോയക്കാണ് നെഗറ്റീവ് കമന്റുകള്‍ വന്നതെന്നും ആരാണ് പറഞ്ഞതെന്നുമൊക്കെ വ്യക്തമായി വിശദീകരിക്കാമെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

പട്ടിയെ കളിയാക്കിയെന്നായിരുന്നു ഒരു ആരോപണം. ആ മുട്ട കൊടുത്തൂടേയെന്നായിരുന്നു വേറൊരു ചോദ്യം.
ഇവിടത്തെ പട്ടിയായ സോണിക്ക് ഞങ്ങള്‍ മുട്ടയൊക്കെ കൊടുക്കാറുണ്ട്. പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അന്ന് അങ്ങനെ ചെയ്തത്.മുട്ട കാണിച്ചാണ് ഞങ്ങള്‍ ഇരിക്കാനും നിക്കാനുമൊക്കെ പഠിപ്പിക്കുന്നത്. ആ മുട്ട പൊട്ടിച്ചൊഴിച്ചാണ് ഞങ്ങള്‍ ചോറ് കൊടുത്തത്.

വെറുതെ വീഡിയോ എടുക്കാനായല്ല അത് ചെയ്തത്. 8 വര്‍ഷമായി അവന്‍ ഈ വീട്ടിൽ തന്നെയുണ്ട്. ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്.അപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുമെന്നും ആലീസ് പറയുന്നുണ്ട്.

ഫുഡ് കഴിക്കുമ്പോള്‍ ഞാന്‍ ഇച്ചായനോട് എങ്ങനെയുണ്ട് എന്ന് ചോദിക്കാറുണ്ട്. അന്ന് ഞാന്‍ നോമ്പിലാണ്, ഇച്ചായന്‍ ചിക്കനും കൂട്ടി ഫുഡ് കഴിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അഭിപ്രായം ചോദിച്ചതാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് ടേസറ്റ് ചോദിക്കുന്നത് അത്ര വലിയ കുറ്റമാണോ എന്നും ആലീസ് ചോദിക്കുന്നു. മാന്യതയുള്ളത് കൊണ്ട് ഞങ്ങളൊന്നും ഇത് യൂട്യൂബില്‍ ഇടുന്നില്ല. മാന്യത കാണിക്കുന്നില്ലെന്ന് പറഞ്ഞവര്‍ക്കും ആലീസും സജിനും മറുപടി നൽകുന്നുണ്ട്. ഇത് ഞങ്ങളുടെ ജോലിയാണ്. നിങ്ങള്‍ ചെയ്യുന്നില്ലെന്ന് കരുതി വീഡിയോ ചെയ്യുന്നവരെ പുച്ഛിക്കണ്ട കാര്യമില്ല.


ഞാന്‍ ഇടുന്ന വീഡിയോ കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. രാവിലെ എഴുന്നേറ്റപ്പോള്‍ വീഡിയോ എടുക്കരുതെന്ന് ആലീസ് പറഞ്ഞതിനെ വിമര്‍ശിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരിന്നു.
വല്ലപ്പോഴുമാണ് ഞങ്ങള്‍ ഇങ്ങോട്ടേക്ക് വരുന്നത്. ഇവിടെ സ്ഥിരതാമസമല്ല. ഒരു ബ്രേക്കെടുത്താണ് ഇവിടേക്ക് വരുന്നത്.
ഇവിടെയും പണി എടുക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങോട്ടേക്ക് വരുന്നതെന്നായിരുന്നു സജിനും ചോദിച്ചത്. എന്നെ എപ്പോഴും നന്നായി പ്രസന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

ഉറക്കച്ചടവില്‍ എന്നെ കാണിക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ല. ഞാന്‍ ഒരുങ്ങിയിട്ടില്ല, വൃത്തിയായിട്ടില്ല അതാണ് വീഡിയോ എടുക്കരുതെന്ന് പറഞ്ഞത്.വീട്ടില്‍ നില്‍ക്കുന്ന കോലത്തില്‍ വീഡിയോ ചെയ്യുന്നു എന്നതൊക്കെ ഓരോരുത്തരുടെ താല്‍പര്യം പോലെയാണ്. എനിക്ക് അങ്ങനെ ചെയ്യാനിഷ്ടമില്ല. രാത്രി മുഴുവന്‍ ഡ്രൈവ് ചെയ്ത് വന്നിട്ട് രാവിലെ കിടന്നുറങ്ങുന്നതില്‍ എന്താണ് പ്രശ്‌നം. പപ്പയ്ക്കും അമ്മയ്ക്കുമൊന്നും ഇതൊരു പ്രശ്‌നമേ അല്ലെന്നും ഇവർ പറയുന്നുണ്ട്.

കൊച്ചിയില്‍ താമസിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞങ്ങളാണ്. അമ്മ ഞങ്ങളെ അടുക്കളയില്‍ കയറ്റാറില്ല, എന്ത് വേണമെന്ന് ചോദിച്ച് പുറകെ നടക്കും. അമ്മയുണ്ടാക്കുന്ന ഫുഡ് കഴിക്കാനാണ് ഞങ്ങള്‍ ഇങ്ങോട്ട് വരുന്നത്. ഉത്തരവാദിത്തമുള്ള മരുമകളാണ് നിങ്ങള്‍, അങ്ങനെയുള്ള വീഡിയോകളാണ് ഞങ്ങള്‍ക്ക് കാണേണ്ടത് എന്നൊക്കെ ആയിരുന്നു ചിലർ പറഞ്ഞത്.

ഉത്തരവാദിത്തമുള്ള മരുമകളുടെ ലിസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ അതനുസരിച്ച് ഞാന്‍ അഭിനയിച്ച് ജീവിക്കാം.നിങ്ങള്‍ ഇവിടത്തെ മകളല്ല എന്ന ചിന്ത ആദ്യം മാറ്റണം. ഞാന്‍ ഈ വീട്ടിലെ മകളാണ്, കുക്കുവിനെപ്പോലെ തന്നെയാണ് തന്നെ എല്ലാവരും കാണുന്നതെന്നും ആലീസ് പറഞ്ഞു.
ബാലതാരമായി സീരിയൽ രംഗത്ത് എത്തിയതാണ് ആലീസ്. പിന്നീട് ഒന്നിന് പിറകെ ഒന്നായി വിവിധ പരമ്പരകളിലൂടെ സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു.

More in Social Media

Trending