സിമ്പിൾ ബട്ട് ക്യൂട്ട് ; ഭാവനയുടെ പുതിയ ചിത്രങ്ങൾ കാണാം !

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഭാവന. 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിന്ന ഭാവന കഴിഞ്ഞ അഞ്ച് വർഷമായി മലയാളത്തിൽ നിന്ന് മാറി നിന്നിരുന്നത്. ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
സോഷ്യൽ മീഡിയയിലും വളരെ ആക്ടീവായ ഭാവന ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പിങ്ക് ഡിസൈനര്‍ സല്‍വാര്‍ അണിഞ്ഞുളള ചിത്രങ്ങളാണ് ഭാവന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫൊട്ടൊഗ്രാഫര്‍ പ്രണവ് രാജ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഭാവന അതി സുന്ദരിയായിരിക്കുന്നു.
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.
ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്റർടൈൻമെന്‍സിന്റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
സ്വപ്നങ്ങളെ പിന്തുടരാന് പ്രായം ഒരു അതിരല്ല എന്ന് തെളിയിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസാണ് 60ാം വയസില്‍ സൗന്ദര്യ...
ബ്രിട്ട്ജര്ട്ടണ് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടന് റെഗെ ഷോണ്‍ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോള്‍ഡണ്‍ റേഷ്യോ...
ആഡംബരങ്ങള്‍ക്ക് കുറവൊന്നും വരാത്തവരാണ് താരങ്ങള്‍. വിവാഹത്തിനും വാഹനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് താരങ്ങള്‍ ചെലവഴിക്കാറ്. ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര...