ബ്രിട്ട്ജര്ട്ടണ് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടന് റെഗെ ഷോണ്‍ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോള്‍ഡണ്‍ റേഷ്യോ അനുസരിച്ചുള്ള പരിശോധനയില്‍ പേയ്ജിന്റെ മുഖലക്ഷണങ്ങള്‍ 93.65 ശതമാനം കൃത്യമെന്നാണ് കണ്ടെത്തല്‍.
കമ്പ്യൂട്ടര്‍ മാപ്പിങ് സംവിധാനമുപയോഗിച്ച് ഹാര്‍ളി സ്ട്രീറ്റ് ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജനായ ഡോ. ജൂലിയന്‍ ഡി സില്‍വ നടത്തിയ സര്‍വെയിലാണ് 34കാരനായ പേയ്ജിനെ ലോകസുന്ദരനായി തെരഞ്ഞെടുത്തത്.
ബ്രിട്ട്ജര്ട്ടണില് സൈമണ്‍ ബാസെറ്റ് എന്ന കഥാപാത്രമായാണ് പേയ്ജ് വേഷമിട്ടത്. പേയ്ജിന് പിന്നാലെ ‘തോര്‍’ നായകന് ക്രിസ് ഹെംസ് വര്ത്താണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ‘ബ്ലാക്ക് പാന്തര്‍’ വില്ലന്‍ മൈക്കിള്‍ ബി ജോര്‍ദന്‍ മൂന്നാം സ്ഥാനത്തും ഗായകന് ഹാരി സെറ്റൈല്സ് നാലാം സ്ഥാനത്തുമുണ്ട്.
ശാരീരികമായി എന്തൊക്കെ ഘടകങ്ങളാണ് ഒരാളുടെ സൗന്ദര്യം നിശ്ചയിക്കുന്നതെന്നും അവര്‍ക്കാവശ്യമായ സര്‍ജറികള്‍ ചെയ്യാനും ഈ ടെക്നോളജിയിലൂടെ സാധിക്കുമെന്ന് ഡോ.സില്‍വ പറയുന്നു.
‘മനോഹരമായ മുഖവും കൃത്യമായ ആകൃതിയിലെ ചുണ്ടും ബ്രൗണ്‍ നിറത്തിലെ കണ്ണുകളും അവയുടെ സ്ഥാനവുമാണ് പേയ്ജിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. മുഖപ്രഭാവം കൊണ്ട് പേയ്ജിന് തൊടുന്നതെല്ലാം പൊന്നാക്കാന്‍ സാധിക്കും’. മൂക്കിന്റെ ആകൃതിയിലും അളവിലും മാത്രമാണ് പേയ്ജിന് മാര്‍ക്ക് കുറഞ്ഞതെന്നാണ് സില്‍വയുടെ വിലയിരുത്തല്‍.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...