Actor
മോഹന്‍ലാലിന്റെ കയ്യിലുള്ള വാച്ചിന്റെ വില 8 കോടി രൂപ; ഒരു വാച്ചിന് മാത്രം താരം ചെലവാക്കുന്ന തുക ഇങ്ങനെ!
മോഹന്‍ലാലിന്റെ കയ്യിലുള്ള വാച്ചിന്റെ വില 8 കോടി രൂപ; ഒരു വാച്ചിന് മാത്രം താരം ചെലവാക്കുന്ന തുക ഇങ്ങനെ!
ആഡംബരങ്ങള്‍ക്ക് കുറവൊന്നും വരാത്തവരാണ് താരങ്ങള്‍. വിവാഹത്തിനും വാഹനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി വന്‍ തുകയാണ് താരങ്ങള്‍ ചെലവഴിക്കാറ്. ഇപ്പോഴിതാ മലയാള സിനിമാ താരങ്ങളുടെ ആഡംബര വാച്ചുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആഡംബര വാച്ചുകളെ പറ്റി വീഡിയോകള്‍ ചെയ്യുന്ന എഫിന്‍ എം. ആര്‍ എം എന്ന ബ്രാന്റ് സിനിമാ താരങ്ങളെ സംബന്ധിച്ച് എക്‌സോട്ടിക് ബ്രാന്റ് ആണെന്ന് ഇദ്ദേഹം പറയുന്നു.
ഈ വാച്ചുകളുടെ റീട്ടെയ്ല്‍ െ്രെപസിന് ഡബിള്‍ ആയിരിക്കും മാര്‍ക്കറ്റ് െ്രെപസ് വരുന്നത്. നാല് മുതല്‍ എട്ട് കോടി വരെ നീളും ഇതിന്റെ െ്രെപസ്. അതിന് ഇത്ര വില വരാന്‍ കാരണമുണ്ട്. ആ വാച്ചുകള്‍ ലിമിറ്റഡ് പീസുകളായാണ് ഇറക്കുന്നത്. രണ്ട് കാറ്റഗറി ഉണ്ട്. ലിമിറ്റഡ് എഡിഷനും ലിമിറ്റഡ് പ്രൊഡക്ഷനും.
ഒരു വര്‍ഷം രണ്ട് തവണ ആയിരിക്കും അതിന്റെ നിര്‍മാണം. ആ വാച്ചുകള്‍ കലക്ട് ചെയ്യുന്നവര്‍ പിന്നീട് റീ സെയില്‍ ചെയ്യുമ്പോള്‍ അവര്‍ പറയുന്നതാണ് അതിന്റെ െ്രെപസ്. ആര്‍എം എന്ന വാച്ച് ലാലേട്ടന്റെ കൈയില്‍ ഉണ്ട്. ലാലേട്ടന്റെ വാച്ചുകള്‍ക്ക് എന്റെ ഏകദേശ കണക്കനുസരിച്ച് റീട്ടെയ്ല്‍ െ്രെപസ് തന്നെ 1.5 കോടി യോളമുണ്ട്. അതിന്റെ മാര്‍ക്കറ്റ് െ്രെപസ് അവരാണ് തീരുമാനിക്കുന്നത്.
ലാലേട്ടന്റെ ഫോട്ടോകള്‍ നോക്കിയാല്‍ കാണാം. ബ്രോ ഡാഡി സിനിമയില്‍ നടന്റെ ആഡംബര വാച്ച് കാണിക്കുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രോമോഷന് മമ്മൂക്ക ഒരു വാച്ച് ധരിച്ചിരുന്നു. കണ്ട് കഴിഞ്ഞാല്‍ സാധാരണ വാച്ച് ആണെന്ന് തോന്നും. പക്ഷെ ആ വാച്ചിന്റെ കേയ്‌സും വെസലും വൈറ്റ് ഗോള്‍ഡില്‍ ആണ്.
വാച്ച് കൈയില്‍ നിന്ന് താഴെ വീഴുകയോ ഭിത്തിയില്‍ ഉരയുകയോ ചെയ്താലും ആണി എടുത്ത് ഉരച്ചാലും അതില്‍ സ്‌ക്രാച്ചുകള്‍ വരില്ല. അത്രയും വാല്യു ഉള്ള സാധനങ്ങളാണ് അതില്‍ ഉള്ളത്. അത് കൊണ്ടാണ് ഈ വില. 70 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് മുമ്പ് നോക്കിയപ്പോഴുള്ള വില. വില മാറും. നമിത പ്രമോദും നസ്രിയയും ഉപയോഗിക്കുന്ന സ്‌നേക്ക് മോഡല്‍ വാച്ചാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവെ ആഡംബര പ്രിയരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
വാച്ചിനോട് പുറമേ വാഹനങ്ങളോടും കമ്പമുള്ളവരാണ് ഇവര്‍. സൗന്ദര്യത്തിനും വലിയ പ്രാധാന്യം ഇവര്‍ നല്‍കുന്നു. 8 കോടിക്കും 17 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടി രൂപയാണ് ഒരു സിനിമയ്ക്ക് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം.
330 കോടി രൂപയോളമാണ് മമ്മൂട്ടിയുടെ ആസ്തിയത്രെ. 313 കോടി രൂപയാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ ആസ്തി. അതേസമയം ആതുര സേവന രംഗത്തും മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 73 കാരനായ മമ്മൂട്ടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാലും സിനിമകളുടെ തിരക്കിലാണ്.
