Connect with us

‘അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് പറയുക ഇതായിരിക്കും ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ !

Movies

‘അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് പറയുക ഇതായിരിക്കും ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ !

‘അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് പറയുക ഇതായിരിക്കും ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ !

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ.സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ പ്രേമത്തില്‍ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്.മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും പ്രമുഖ താരങ്ങൾക്കൊപ്പം സ്ക്രീൻ നടി പങ്കിട്ടിട്ടുണ്ട്. ആദ്യ സംവിധായകനോട് ഇതേവരെ നന്ദി പറയാനായിട്ടില്ലെന്നും ഇനി നേരിൽ കാണുമ്പോൾ താനാദ്യം ചെയ്യുക അതാകുമെന്നാണ് മഡോണ പറയുന്നത്. ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടിയുടെ പ്രതികരണം.

‘അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് നന്ദി പറയും, ഒരു ബിഗ് താങ്ക്യൂ. കാരണം ഇതുവരെ ഞാനത് പറഞ്ഞിട്ടില്ല. ഞാൻ അൽഫോൺസ് പുത്രനുമായി അങ്ങനെ ഫോൺ കോണ്ടാക്ട് ഉള്ള ആളല്ല. അൽഫോൺസ് ചേട്ടാ, നമുക്ക് അടുത്ത ഒരു സിനിമ കൂടി ഒരുമിച്ച് ചെയ്യണ്ടേ, എന്നെ മനസിൽ വെച്ച് ഒരു ക്യാരക്ടർ എഴുതിക്കോ, ഞാൻ റെഡി, എന്നായിരിക്കും എനി കാണുമ്പോൾ അദ്ദേഹത്തോട് പറയുക,’ മഡോണ പറഞ്ഞു.

അൽഫോൺസ് പുത്രന്റെ വരാനിരിക്കുന്ന ചിത്രം ‘ഗോൾഡി’നേക്കുറിച്ചറിയാൻ അദ്ദേഹത്തെ വിളിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് വിളിക്കാൻ ശ്രമിച്ചില്ല, പക്ഷെ അടിപൊളിയായിരിക്കണേ എന്ന് മനസുകൊണ്ട് വിചാരിച്ചു’ എന്നായിരുന്നു മഡോണയുടെ മറുപടി. ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, നയൻതാര ഉൾപ്പടെ വലിയ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും പ്രശസ്തയാണ് മഡോണ. ‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായികയായി അരങ്ങേറ്റം നടത്തിയ ശേഷമാണ് മഡോണയ്ക്ക് പ്രേമത്തിലേക്കുള്ള അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിക്കുന്നത്. സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ ചിത്രത്തിൽ അവതരിപ്പിച്ചത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top