കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മെര്ലിന് മണ്‍റോയുടെ ജീവിത കഥ പറയുന്ന ചിത്രമായ ‘ബ്ലോണ്ട്’ നെറ്റ്ഫ്ലിക്സില്‍ റിലീസായത്. ഇതിന് പിന്നാലെ, ചിത്രം അബോഷന് വിരുദ്ധ പ്രചാരണം നടത്തുന്നതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ അബോഷന് റൈറ്റ്സ് ഓര്ഗനൈസേഷന്. ആളുകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ചിത്രം ചോദ്യം ചെയ്യുന്നുവെന്നാണ് ആരോപണം.
ബ്ലോണ്ട് ഗര്‍ഭച്ഛിദ്രത്തെ കൈകാര്യം ചെയ്യുന്ന രീതിയാണ് വിമര്‍ശിക്കപ്പെടുന്നത്. മെര്ലിന് മണ്‍റോ രണ്ട് നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തിയതായി സിനിമയില്‍ ഉണ്ട്. ഇഷ്ടത്തിന് വിരുദ്ധമായി ചെയ്യുന്ന ആ ഗര്‍ഭച്ഛിദ്രങ്ങള്‍ അവര്‍ക്ക് വലിയ മാനസിക ആഘാതം ശൃഷ്ടിച്ചതായി കാണിക്കാന്‍ ഭ്രൂണം മണ്‍റോയോട് സംസാരിക്കുകയാണ് സിനിമയില്‍.
‘ഇത്തവണ നീ എന്നെ ഉപദ്രവിക്കില്ലായിരിക്കും, അല്ലേ,’ എന്നാണ് മണ്‍റോയോട് ഭ്രൂണം ചോദിക്കുന്നത്. അമേരിക്കന്‍ സ്ത്രീകള്‍ക്ക് ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്പൂര്‍ണ അവകാശം നല്കുന്ന 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസ് വിധി റദ്ദാക്കുന്നതായുള്ള സുപ്രീം കോടതിയുടെ തീരുമാനം വരുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്.
സിനിമയും ടെലിവിഷനും ലൈംഗീക പ്രത്യുല്പാദന ആരോഗ്യത്തേക്കുറിച്ചുള്ള നിരവധി പേരുടെ ധാരണകളെ രൂപപ്പെടുത്തുന്നതാണെന്നും ചിത്രം തെറ്റായ സന്ദേശം നല്കുന്നു എന്നുമാണ് അമേരിക്കന്‍ അബോഷന് റൈറ്റ്സ് ഓര്‍ഗനൈസേഷന്റെ ആരോപണം. ജോയ്സ് കരോള്‍ ഒട്സിന്റെ ‘ബ്ലോണ്ട്’ എന്ന ബെസ്റ്റ് സെല്ലര്‍ നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം.
അനാ ഡി അര്‍മാസ് ആണ് ചിത്രത്തില്‍ മര്ലിന് മണ്‍റോയായി വേഷമിടുന്നത്. ആന്‍ഡ്രൂ ഡൊമനിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി കന്നവാലെ, അഡ്രിയന്‍ ബ്രോഡി, ജൂലിയന്‍ നിക്കോള്‍സണ്‍, സേവ്യര്‍ സാമുവല്‍, ഇവാന് വില്യംസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28 നായിരുന്നു ചിത്രത്തിന്റെ റിലീസ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....