News
‘പൊന്നിയിന്‍ സെല്‍വനെ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് സിനിമ പുറത്തിറങ്ങിയ ഭാഷകളിലെല്ലാം നന്ദി അറിയിച്ച് വിക്രം
‘പൊന്നിയിന്‍ സെല്‍വനെ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് സിനിമ പുറത്തിറങ്ങിയ ഭാഷകളിലെല്ലാം നന്ദി അറിയിച്ച് വിക്രം
കഴിഞ്ഞ ദിവസമായിരുന്നു മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസിനെത്തിയത്. രാജ്യമൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വനെ’ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിക്രം.
ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് വിക്രം നന്ദി അറിയിച്ചിരിക്കുന്നത്. എങ്ങനെ തുടങ്ങണമെന്ന് അറിയില്ലെന്ന് പറഞ്ഞ വിക്രം സിനിമ പുറത്തിറങ്ങിയ ഭാഷകളിലെല്ലാം നന്ദി അറിയിച്ചു. ‘പൊന്നിയിന്‍ സെല്‍വന്’ മികച്ച വരവേല്‍പാണ് ലഭിച്ചത് എന്നും വിക്രം പറഞ്ഞു. എല്ലാവരും സ്വന്തം സിനിമയായിട്ടാണ് ‘പൊന്നിയിന്‍ സെല്‍വനെ’ കണ്ടത് എന്നും ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷമാണ് അതെന്നും വ്യക്തമാക്കിയ വിക്രം മണി രത്‌നത്തിനും നന്ദി അറിയിച്ചു.
‘ആദിത്ത കരികാലനാ’യി വേഷമിട്ട വിക്രത്തിനു പുറമേ ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ െ്രെപം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
