ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ന്യൂയോര്‍ക്കിലെ സ്വന്തം റെസ്റ്റോറന്റായ സോനലയില് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ തിളങ്ങിയ പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക പ്രിയപ്പെട്ടവര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.
ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കി പ്രിയങ്ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ടവരോടൊപ്പം ഒരു രാത്രി എന്ന ക്യാപ്ഷനോടെ ആണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്. നിക്കിനൊപ്പമുള്ള ചിത്രവും മലാലയ്ക്ക് ഒപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. ഇതിന് താഴെ നിരവധി പേരാണ് താരത്തിന്റെ ഔട്ട്ഫിറ്റിനെ കുറിച്ച് അന്വേഷിച്ചത്.
കറുപ്പ് നിറത്തിലുള്ള ബാക്ക്ലസ് മാക്സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക വിരുന്നിനെത്തിയത്. ഫാഷന്‍ ലേബല്‍ കെയ്ത്തില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. ഹൈ റെയ്സ് ഹാള്‍ട്ടര്‍ കോളര്‍, ഫീര്‍ ഫുള്‍ ലെങ്ത് സ്ലീവ്സ്, ഷോള്‍ഡര്‍ കട്ടൗട്ട്സ് എന്നിവയൊക്കെ ആണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകതകള്‍. രണ്ട് ലക്ഷം രൂപയാണ് ഈ ഔട്ട്ഫിറ്റിന്റെ വില.
ഗോള്‍ഡ് ചെയ്നും സ്ലീക് ഗോള്‍ഡ് ബ്രേസ്ലറ്റും ഹൂപ് മോഡല്‍ കമ്മലും മോതിരങ്ങളും ആണ് താരത്തിന്റെ ആക്സസറീസ്. ഓപ്പണ്‍ ഹെയര്‍ സ്റ്റൈലും സബ്റ്റില്‍ സ്മോക്കി ഐ മേക്കപ്പും നൂഡ് ലിപ് ഷെയ്ഡും താരത്തിന്റെ ലുക്ക് കംപ്ലീറ്റാക്കി. എന്തായാലും പ്രിയങ്കയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...