News
റിലീസിന് മുന്നേ തന്നെ കോടികള്‍ വാരി ‘പൊന്നിയിന്‍ സെല്‍വന്‍’; പുറത്ത് വന്ന കണക്കുകള്‍ ഇങ്ങനെ!
റിലീസിന് മുന്നേ തന്നെ കോടികള്‍ വാരി ‘പൊന്നിയിന്‍ സെല്‍വന്‍’; പുറത്ത് വന്ന കണക്കുകള്‍ ഇങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്, ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി പുറത്തെത്തുന്ന പൊന്നിയിന്‍ സെല്‍വന്‍. മണിരത്‌നത്തിന്റെ സ്വപ്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രം തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല. ട്വിറ്ററിലൂടെയാണ് കണക്ക് പങ്കുവെച്ചിരിക്കുന്നത്. ഞായറാഴ്ച അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു കോടി പിന്നിട്ടിരിക്കുകയാണ്.
ഇത് ഏറ്റവും വലിയ ഓപ്പണിങ് ആണെന്ന് ട്രേഡ് വൃത്തങ്ങള്‍ പറയുന്നത്. വെളളിയാഴ്ച ഉച്ചയോടെ 78,000 ടിക്കറ്റുകളാണ് വിറ്റത്. ഇതിന് 1.46 കോടി രൂപ ലഭിച്ചു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നിന്ന് മാത്രം 1.37 കോടിയും തെലുങ്ക് പതിപ്പില്‍ നിന്ന് ഏകദേശം 9 ലക്ഷം രൂപയും ലഭിച്ചു.
ഇനിയും ഉയരാനുള്ള സാധ്യതയും ട്രേഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. യു സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പൊന്നിയിന്‍ സെല്‍വനില്‍ ജയം രവി, കാര്‍ത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. താരസമ്പന്നമായ ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.