Connect with us

കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നു; ഇനി എനിക്കു സിനിമ കിട്ടുമോ എന്ന സംശയം; അനുപമ പരമേശ്വരൻ പറയുന്നു!

News

കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നു; ഇനി എനിക്കു സിനിമ കിട്ടുമോ എന്ന സംശയം; അനുപമ പരമേശ്വരൻ പറയുന്നു!

കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നു; ഇനി എനിക്കു സിനിമ കിട്ടുമോ എന്ന സംശയം; അനുപമ പരമേശ്വരൻ പറയുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിലൂടെ വളരെയധികം പ്രശംസയും ഒപ്പം ട്രോളുകളും ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട് താരത്തിന്. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമമായിരുന്നു അനുപമയുടെ ആദ്യ ചിത്രം.

നിവിൻ പോളി നായകനായ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമ അഭിനയിച്ചത്. അനുപമയ്‌ക്ക് അധിക റോൾ ഇല്ലായിരുന്നെങ്കിലും അനുപമ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഇറങ്ങിയ ഗാനത്തിലൂടെ തന്നെ താരമായി മാറുകയായിരുന്നു അനുപമ.

പ്രേമം തെന്നിന്ത്യ ഒട്ടാകെ ഹിറ്റായതോടെ അനുപമയ്‌ക്ക് തെലുങ്ക് തമിഴ് കന്നഡ ഉളപ്പടെയുള്ള ഭാഷകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഇതോടെ മലയാളം വിട്ട് നടി തെലുങ്കിൽ സജീവമാവുകയായിരുന്നു. ഇന്ന് തെലുങ്ക്, കന്നഡ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ.

അനുപമയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം കാർത്തികേയ 2 സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ നിഖിൽ സിദ്ധാർഥ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റിയ ചിത്രം സെപ്റ്റംബർ 23 ന് റിലീസ് ചെയ്തിരുന്നു.

കാർത്തികേയ 2 വിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പ്രേമമാണ് തന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ വഴിത്തിരിവായത് എന്ന് പറയുകയാണ് അനുപമ ഇപ്പോൾ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുപമ മനസ് തുറന്നത്. പ്രേമം തനിക്ക് കരിയർ ബ്രേക്ക് മാത്രമായിരുന്നില്ല ലൈഫ് ബ്രേക്ക് കൂടി ആയിരുന്നെന്ന് നടി പറയുന്നു.

താരം പറഞ്ഞ വാക്കുകളിലൂടെ…. “പ്രേമം കരിയർ ബ്രേക്ക് മാത്രമല്ല, എന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ അത്ഭുതമെന്നു പറയാം. പ്രേമം എന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്ക് ആയിരുന്നു.

പ്രേമത്തിന്റെ ഷൂട്ടിങ് സമയത്താണു ഞാൻ ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്. കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നു. ഇനി എനിക്കു സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്,’

‘പ്രേമത്തിന്റെ റിലീസിനു ശേഷമാണു സിനിമയെക്കുറിച്ചു ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് എന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ എനിക്കു നല്ല യാത്രകളും അനുഭവങ്ങളും സമ്മാനിച്ചു,’ അനുപമ പറഞ്ഞു.

സിനിമയുടെ ബജറ്റ് അഭിനയത്തെ സ്വാധീനിക്കാറില്ലയെന്നും അതുകൊണ്ടാണ് മലയാള സിനിമ ഇത്രയേറെ പ്രശംസിക്ക പെടുന്നതെന്നും താരം പറഞ്ഞു. ‘ചെറിയ ബജറ്റിൽ മികച്ച നിലവാരമുള്ള സിനിമകൾ റിലീസ് ചെയ്യുക ചെറിയ കാര്യമല്ല. രണ്ടു ഷെഡ്യൂളുകൾ കൊണ്ടുപോലും മലയാള സിനിമ പൂർത്തിയാകും. മറ്റു ഭാഷകളിൽ അഞ്ചും ആറും ഷെഡ്യൂളുകളുണ്ടാകും. ബജറ്റിനനുസരിച്ചുള്ള മാറ്റങ്ങളാകും,’

ഭാഷയറിയാത്ത അന്യഭാഷകളിൽ അഭിനയിച്ചതിനെ കുറിച്ചും മറ്റു ഭാഷകളിലും ക്‌ളാസിക് സിനിമകൾ ഉണ്ടെന്നും അനുപമ പറയുന്നുണ്ട്. തെലുങ്കിൽ അഭിനയിക്കുന്നതിനു മുൻപ് ഒരു തെലുങ്കു പടം പോലും കണ്ടിട്ടില്ല. അല്ലു അർജുന്റെ പടങ്ങൾ, ഡബ് ചെയ്തു മലയാളത്തിൽ മാത്രമാണു കണ്ടിട്ടുണ്ടായിരുന്നത്. അവിടെ ചെന്നപ്പോഴാണ് നല്ല ചിത്രങ്ങളെക്കുറിച്ചറിയുന്നത്. കന്നഡയിലും അങ്ങനെ തന്നെയാണെന്നും താരം പറഞ്ഞു

ഇപ്പോൾ എല്ലാ സിനിമകളും നന്നായി ഫോളോ ചെയ്യാറുണ്ട്. ഡബ്ബിങ്ങും സ്വന്തമായാണു ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകൾ നന്നായി പഠിച്ചു. കന്നഡ കൂടി വഴങ്ങാനുണ്ട്. തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നത്. അതങ്ങനെ സംഭവിച്ചു പോയതാണ്. അവസരങ്ങൾ ഒരുപാടു കിട്ടി,’ അനുപമ പറഞ്ഞു.

താൻ മലയാളത്തിലേക്ക് ഉടൻ എത്തുമെന്നും നടി വ്യക്തമാക്കി. മലയാളത്തിൽ നല്ല കഥകൾ കേൾക്കുന്നുണ്ട്. അധികം വൈകാതെ മലയാളത്തിൽ വീണ്ടും സജീവമാകുമെന്നാണ് കരുതുന്നതെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു.

about anupama

More in News

Trending

Recent

To Top