
Malayalam
‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’ ; വീഡിയോയുമായി ദിയ സന
‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’ ; വീഡിയോയുമായി ദിയ സന

സാമൂഹിക പ്രവർത്തകയായും മോഡലായും തിളങ്ങി നിന്ന താരമാണ് ദിയ സന. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ദിയ സനയെ പ്രേക്ഷകർ കൂടുത അടുത്ത് അറിഞ്ഞ് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിയ സന. ഇപ്പോഴിതാ വ്യക്തിപരമായ ഒരു ആഹ്ലാദം പങ്കുവച്ചിരിക്കുകയാണ് ദിയ സന. താന്‍ വസിക്കുന്ന തലസ്ഥാന നഗരിയില്‍ ഒരു പുതിയ പബ്ബ് വന്നതിലുള്ള ആഹ്ലാദമാണ് ദിയ സന പങ്കുവച്ചിരിക്കുന്നത്.
‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’ എന്നാണ് പബ്ബിൽ നിന്നുള്ള ഒരു ലഘു വീഡിയോയ്ക്ക് ഒപ്പം ദിയ സന കുറിച്ചത്. തിരുവനന്തപുരത്ത് എവിടെയാണ് പബ്ബ് എന്ന് വീഡിയോയ്ക്ക് കമന്റായി ആളുകൾ ചോദിക്കുന്നുണ്ട്.
41 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിനു ശേഷമാണ് താരം പുറത്തിറങ്ങുന്നത്. അന്ന് ബിഗ് ബോസ് വീട്ടിനുള്ളിലെ വിശേഷങ്ങളും ദിയ പങ്കുവെച്ചിരുന്നു. “നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത് തന്നെയാണ് യഥാര്‍ത്ഥ ഞാന്‍. ഞാന്‍ അവിടെ അഭിനയിച്ചിട്ടില്ല. പുറത്തു ജീവിക്കുന്നത് പോലെ തന്നെ അതിനുള്ളിലും ജീവിച്ചു. കാലങ്ങളായി പല പൊതു കാര്യങ്ങളിലും സ്ത്രീ വിഷയങ്ങളിലും ഒക്കെ ഇടപെട്ടും സംസാരിച്ചും ജീവിക്കുന്നത് കൊണ്ട് അറിയാതെ തന്നെ കടന്നു വരുന്നതാണ് ഈ സ്ത്രീപക്ഷ ചിന്തകള്‍. രഞ്ജിനിയും സുരേഷേട്ടനും തമ്മില്‍ നടന്ന വിഷയത്തിലൊക്കെ അതുകൊണ്ട് തന്നെ അറിയാതെ ഇടപെട്ടു പോയി. അല്ലാതെ അതിനുള്ളില്‍ ഫെമിനിസം കാണിക്കണമെന്നോ ഒന്നും ബോധപൂര്‍വം കരുതിയിട്ടില്ല. ബിഗ് ബോസ് വീടിനെ ഒരു കുടുംബമായിട്ടു തന്നെയാണ് ഞാന്‍ കണ്ടത്”, എന്നാണ് പുറത്തിറങ്ങിയ ശേഷം താരം പറഞ്ഞത്.
ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയും ദിയ വാർത്തകളിലിടം നേടിയിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...