Connect with us

ഓര്‍മ്മകളില്‍ പോലും മരണവിശേഷങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ‘ദ ഡെവിള്‍സ് ഏയ്ഞ്ചല്‍’; ‘മേം ഹൂം മൂസ’യില്‍ ശ്രിന്ദ പൊളിക്കും!

Malayalam

ഓര്‍മ്മകളില്‍ പോലും മരണവിശേഷങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ‘ദ ഡെവിള്‍സ് ഏയ്ഞ്ചല്‍’; ‘മേം ഹൂം മൂസ’യില്‍ ശ്രിന്ദ പൊളിക്കും!

ഓര്‍മ്മകളില്‍ പോലും മരണവിശേഷങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ‘ദ ഡെവിള്‍സ് ഏയ്ഞ്ചല്‍’; ‘മേം ഹൂം മൂസ’യില്‍ ശ്രിന്ദ പൊളിക്കും!

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രിന്ദ. ഏല്‍പ്പിച്ച കഥാപാത്രത്തിന്റെ തനിമ ചോരാതെ അടിപൊളിയാക്കാന്‍ ശ്രിന്ദയ്ക്ക് സാധിക്കുമെന്ന് മുന്നേയുള്ള ചിത്രങ്ങള്‍ നോക്കിയാല്‍ വ്യക്തം. എപ്പോഴും വ്യത്യസ്തയായിരിക്കുന്ന ശ്രന്ദയുടെ മേം ഹൂം മൂസയിലെ പ്രകടനം കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

സുഹ്‌റയുടെ ചെയ്തികള്‍ക്കായി ഒരു അഞ്ചു നാള്‍ കൂടി കാത്തിരുന്നാല്‍ മതി. ദുരന്തങ്ങളുടെ കരകാണാ കടല്‍ നീന്തിയെത്തിയ മൂസ അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയത് സുഹ്‌റയെന്ന മറ്റൊരു മഹാദുരന്തത്തിന്റെ മുന്നിലായിരുന്നു. ഓര്‍മ്മകളില്‍ പോലും മരണവിശേഷങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ‘ദ ഡെവിള്‍സ് ഏയ്ഞ്ചല്‍’അപ്രതീക്ഷിതങ്ങള്‍ മാത്രം പ്രതീക്ഷിക്കാവുന്ന അസാധാരണ കഥാപാത്രത്തില്‍ അസാമാന്യ പ്രകടനവുമായി എത്തുകയാണ് ശ്രിന്ദ.

3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top