Malayalam
തൊഴിലുറപ്പ് പണിയ്ക്കിറങ്ങി ബിഗ്‌ബോസ് താരം ശാലിനി നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തൊഴിലുറപ്പ് പണിയ്ക്കിറങ്ങി ബിഗ്‌ബോസ് താരം ശാലിനി നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബിഗ് ബോസ് മലയാളത്തില്‍ നിന്നും പ്രേക്ഷക പ്രശംസ നേടി എടുത്ത താരങ്ങളില്‍ ഒരാളാണ് ശാലിനി നായര്‍. അവതാരകയും വിജെയുമായ ശാലിനി ബിഗ് ബോസ് ഷോ യില്‍ എത്തിയതിന് ശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ബാലമണി ഇമേജ് ചാര്‍ത്തി കൊടുത്തതിനാല്‍ ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരിക്കും എന്ന മുന്‍വിധികളും വന്നു. എന്നാല്‍ ശക്തമായ പ്രകടനങ്ങളിലൂടെ താരം ജനപിന്തുണ നേടി എടുത്തു. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ എവിക്ഷനിലൂടെ ശാലിനി ബിഗ് ബോസില്‍ നിന്നും പുറത്തായി. പെട്ടൊന്നൊന്നും പുറത്ത് പോവേണ്ട ആളായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ
വെറും ഒരു നാട്ടിന്‍ പുറത്തുകാരിയായ അശ്വതി ഇന്ന് കേരളം അറിയപ്പെടുന്ന ശാലിനി നായര്‍ ആയി മാറിയതിന് പിന്നില്‍ ഒരു വലിയ യാത്രയുണ്ട്. വിവാഹ മോചിതയായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍. കൈക്കുഞ്ഞുമായി ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഇടത്ത് നിന്ന് ഇപ്പോള്‍ കേരളം അറിയപ്പെടുന്ന താരമാവാന്‍ കഴിഞ്ഞത് ശാലിനിയുടെ നേട്ടം തന്നെയാണ്.
തന്റെ യാത്ര പല പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, അവര്‍ക്ക് കുറച്ച് കൂടെ ഊര്‍ജ്ജം പകരാന്‍ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ ടിവിയ്ക്ക് വേണ്ടി ചെയ്ത ഷോയുടെ വീഡിയോയ്ക്ക് ഒപ്പമാണ് ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കോടി പുതച്ച് എറിഞ്ഞ് തീരും മുന്‍പ് എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ആണ് ഇവിടെ വരെ എത്തിച്ചത് എന്ന് ശാലിനി പറയുന്നു. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം,എങ്ങിനെ ഞാന്‍ ശാലിനിയായി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. മുന്നോട്ടുള്ള ജീവിതത്തില്‍ കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പ്രചോദനമാകുമെങ്കില്‍ എന്ന ആഗ്രഹത്തോടു കൂടി എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടു നിന്ന പഴയ അശ്വതിയെ നിങ്ങള്‍ക്ക് മുന്‍പില്‍ പരിചയപെടുത്തുന്നു. കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളില്‍ നിന്നും ഒന്നല്ല മൂന്നും നാലും തവണ അവഗണിക്കപ്പെട്ട് നിരാശയോടെ ഇറങ്ങിപ്പോരേണ്ടി വന്ന നാളുകള്‍, കൂടെ നിന്ന് കയത്തിലേക്ക് തള്ളി വിട്ട കൈകള്‍, കയ്പ്പ് മാത്രം നിറഞ്ഞ ഉച്ചയൂണുകള്‍, അന്നുറപ്പിച്ചതാണ്.കോടി തുണി വരിഞ്ഞുചുറ്റി കനല്‍ കൂട്ടിവെച്ച ചിതയില്‍ എരിഞ്ഞടങ്ങും മുന്‍പ് ഒരിക്കലൊന്നെഴുന്നേറ്റ് നില്‍ക്കണം തലയുയര്‍ത്തി പിടിച്ച്,, ഒരിക്കലെങ്കിലും.
ഇന്നും ബിഗ്ഗ് ബോസ്സ് ഷോയില്‍ എങ്ങിനെയെങ്കിലും ഒന്ന് പങ്കെടുക്കണം എന്ന ആഗ്രഹത്തോടു കൂടി എന്നെ വിളിക്കുന്ന കുട്ടികള്‍ക്ക് ശുഭാപ്തി വിശ്വാസത്തോടു കൂടി മുന്നോട്ട് യാത്ര തുടരാന്‍ ഈ പോസ്റ്റ് സഹായിക്കട്ടെ. വളരാന്‍ അനുവദിക്കുന്ന ഒരു സമൂഹവും തളരില്ലെന്നു നിശ്ചയിച്ച മനസ്സും ഉണ്ടെങ്കില്‍ സ്വപ്നങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല എന്ന് എന്റെ ജീവിതം തന്നെ എന്നെ അത്ഭുതപ്പെടുത്തിയതാണ്. ധൈര്യം കൈ വിടാതെ മുന്നോട്ട് പോകൂ’ എന്നും ശാലിനി എഴുതി.
അതേസമയം, കുറച്ച് നാളു മുമ്പ് തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെ കുറിച്ചും ബിഗ്‌ബോസിനെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. നല്ല നല്ല മാറ്റങ്ങളാണ് ജീവിതത്തില്‍ വന്നിട്ടുള്ളത്. ബിഗ് ബോസിലേക്ക് ശാലിനിയെ പോലെ പോവാന്‍ ഒരു അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഉപയേഗിക്കണം എന്നേ പറയുകയുള്ളു. കാരണം അതൊരു വേറെ ലോകമാണ്. എന്റെ ജീവിതത്തില്‍ കിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ബിഗ് ബോസ്. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ നമ്മള്‍ക്ക് പോവാന്‍ പറ്റിയ ലോകമാണതെന്ന് ശാലിനി പറയുന്നു.
മനപൂര്‍വ്വം അല്ലെങ്കിലും അവര്‍ക്ക് പലര്‍ക്കും എന്നെ അറിയില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നതില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത സെലിബ്രിറ്റി ഞാനാണ്. ആദ്യമാക്കെ അശ്വിന്‍ മാറി ഇരുന്നത് പോലെ ഇരിക്കുമായിരുന്നു. ഞാനും അശ്വിനുമൊക്കെ എല്ലാവരോടും സംസാരിക്കുമെങ്കിലും ആരും മുഖം തന്നിട്ടില്ല. ഞാന്‍ തന്നെയാണ് എന്റെ സ്‌പേസ് ഉണ്ടാക്കിയത്. സുചിത്രയുമായി നല്ല സൗഹൃദം ഉണ്ടാക്കി. ഓരോരുത്തരോടും അങ്ങനെയായിരുന്നു. ശാലിനിയുടെ കോമഡികള്‍ കേള്‍ക്കൂ, ശാലിനിയാട്ടം എന്നിങ്ങനെ പറഞ്ഞ് ഞാന്‍ ഇവരുടെ ഇടയില്‍ സ്ഥാനം പിടിച്ച് എടുത്തതാണ്. ഒന്നോ രണ്ടോ വ്യക്തികള്‍ ഒഴികെ എല്ലാവരും എന്നെ നല്ല സ്‌നേഹത്തില്‍ തന്നെയാണ് പറഞ്ഞ് വിട്ടത്.
ബിഗ് ബോസില്‍ എത്തിയ ആദ്യ ആഴ്ചകളില്‍ തന്നെ ശാലിനി മെന്റലി വീക്ക് ആണ്. ബാലാമണിയാണ് എന്നൊരു നെയിം ടാഗ് പതിച്ച് തന്നിരുന്നു. എന്റെ നടപ്പും വസ്ത്രധാരണവുമൊക്കെ നാടന്‍ ശൈലിയിലാണ്. പിന്നെ ഇംഗ്ലീഷും മലയാളവും ഹിന്ദിയുമൊക്കെ കൈകാര്യം ചെയ്യുന്ന അവതാരകയാണ് താനെന്നും ശാലിനി വ്യക്തമാക്കി.
