Connect with us

പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും, ഞാൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചു; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !

Actor

പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും, ഞാൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചു; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !

പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും, ഞാൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചു; ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ !

മലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാരുടെ കൂട്ടത്തില്‍ ആദ്യംമുതല്‍ക്കേ ഇടംപിടിച്ചയാളാണ് കുഞ്ചാക്കോ ബോബന്‍ ചാക്കോച്ചന്‍ എന്ന് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന ആരാധകരില്‍ പല പ്രായക്കാരുണ്ട്. നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് . ഫാസിലിന്‍റെ സംവിധാനത്തില്‍ പിന്നീട് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവിലൂടെയാണ് എത്തിയത് .

തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെ പറ്റി പറയുകയാണ് കുഞ്ചാക്കോ ബോബൻ. ഫഹദ് ഫാസിൽ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണെന്നും ഫാഹദിൽ നിന്ന് കുറെ കാര്യങ്ങൾ താൻ പഠിച്ചു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.പരാജയങ്ങളിൽ നിന്നും ഉയർന്നുവരുന്നവരിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകുമെന്നും കുഞ്ചാക്കോ കൂട്ടിച്ചേർക്കുന്നു.

‘ഞാനും ഫഹദും ഫാസിൽ എന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. പുള്ളി എവിടെനിന്ന് സ്റ്റാർട്ട് ചെയ്തു എന്നത് നമ്മൾ കണ്ടതാണ്. പൂജ്യത്തിൽ നിന്നും നൂറിലെത്തി. അത് ശരിക്കും അപ്രിഷിയേറ്റ് ചെയ്യേണ്ട കാര്യമാണ്. വേറൊരു തരത്തിൽ എനർജി കൊടുക്കുന്ന കാര്യം കൂടിയാണ്’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. ഞാൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചു,’ കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർക്കുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനുള്ള ചിത്രം

ഗായത്രി ശങ്കറാണ് ന്നാ താൻ കേസ് കൊടിലെ നായിക.ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകൻ രതീഷും നിർമാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്.

മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. കനകം കാമിനി കലഹമാണ് രതീഷ് ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം.കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാൻ ശ്രമിക്കുന്നതുമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രേമയമെന്നാണ് സൂചന. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഗാനരചന-വൈശാഖ് സുഗുണൻ, സംഗീതം-ഡോൺ വിൻസെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ, സ്റ്റിൽസ്- സാലു പേയാട്, പരസ്യകല- ഓൾഡ് മോങ്ക്സ്, സൗണ്ട്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ- ജോബീസ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.

Continue Reading

More in Actor

Trending

Recent

To Top