Connect with us

അന്ന് ദിലീപ് എത്തിയത് പുലര്‍ച്ച 3 മണിയ്ക്ക്! ആരും അറിയാതെ ആ മൊഴി വെട്ടിക്കളഞ്ഞു, നിർണ്ണായക വിവരം പുറത്ത്… മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്ന് ശാന്തിവിള ദിനേശ്

Actor

അന്ന് ദിലീപ് എത്തിയത് പുലര്‍ച്ച 3 മണിയ്ക്ക്! ആരും അറിയാതെ ആ മൊഴി വെട്ടിക്കളഞ്ഞു, നിർണ്ണായക വിവരം പുറത്ത്… മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്ന് ശാന്തിവിള ദിനേശ്

അന്ന് ദിലീപ് എത്തിയത് പുലര്‍ച്ച 3 മണിയ്ക്ക്! ആരും അറിയാതെ ആ മൊഴി വെട്ടിക്കളഞ്ഞു, നിർണ്ണായക വിവരം പുറത്ത്… മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്ന് ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലനില്‍ക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ തെളിവായി യാതൊന്നും ഇല്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. അവര്‍ കേസില്‍ ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എങ്ങനെയെങ്കിലും തെളിവ് കണ്ടെത്തുക എന്നത് മാത്രമായിരുന്നു പോലീസ് ലക്ഷ്യമിട്ടത്. അതിന് വേണ്ടിയുള്ള തിരച്ചില്‍ പോലെയാണ് തനിക്ക് തോന്നിയതെന്നും സാബു പറയുന്നു. നേരത്തെ ഇയാളെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.

അവസാന ലാപ്പിലെങ്കിലും ദിലീപിനെ കുടുക്കാനുള്ള എന്തെങ്കിലും കിട്ടുമോ എന്നാണ് പോലീസ് നോക്കുന്നതെന്ന് ശാന്തിവിള പറഞ്ഞു. ദിലീപിനെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇവിടെയില്ല എന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. സെന്‍കുമാര്‍ വിരമിച്ചതിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ഇനിയും അറസ്റ്റ് വൈകുമായിരുന്നു. ആറ് വര്‍ഷമായി അവര്‍ തെളിവ് തപ്പി കൊണ്ടിരിക്കുകയാണ്. സാബു സര്‍ഗത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് തന്നെ തമാശ നമുക്ക് മനസ്സിലാക്കാമെന്നും ശാന്തിവിള പറഞ്ഞു. ശക്തമായ തെളിവ് കൈവശമുണ്ടെങ്കില്‍ ഇവര്‍ എന്തിനാണ് അവസാനം പരക്കം പായുന്നതെന്ന് സാബു ചോദിക്കുന്നു. ബാലചന്ദ്രകുമാര്‍ പ്രൊഫസര്‍ ഡിങ്കന്റെ പൂജയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.

എന്നാല്‍ അയാളെ എവിടെയും ഞാന്‍ കണ്ടിട്ടില്ല. അവനെ ആരും അവിടെ അറിയുകയും ഇല്ല. ബാലചന്ദ്രകുമാര്‍ എന്നൊരു സംവിധായന്‍ ഉണ്ടെന്ന് തന്നെ ചാനലിലൂടെയാണ് അറിയുന്നതെന്ന് സാബു പറഞ്ഞു. അങ്ങനെയൊരാള്‍ ഉണ്ടെന്ന് പോലും എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടുമില്ല. ദിലീപ് എന്ന നടനെ സംബന്ധിച്ച് അയാള്‍ ചാനലില്‍ എന്തൊക്കെ പറയുന്നത് കേട്ടാണ് താന്‍ ശ്രദ്ധിച്ചതെന്നും, അയാള്‍ പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ മനുഷ്യനാണോ എന്ന് സംശയം തോന്നുന്നുണ്ടെന്നും സാബു പറഞ്ഞു. ഇത്രയും നാള്‍ ദിലീപിന്റെ കൂടെ സിനിമ എടുക്കാനായി നടന്നിട്ട്, അയാളില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയിട്ടാണ് ഇതെല്ലാം ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപ് തുപ്പുന്നതും തുമ്മുന്നതും വരെ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ട്, അത് കഷ്ടകാലം വരുമ്പോള്‍ പുറത്തുവിട്ട ഒരാളെ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് സാബു പറഞ്ഞു. ദിലീപ് ലോക്‌നാഥ് ബെഹ്‌റയെ ഡിങ്കന്റെ പൂജയ്ക്ക് വിളിച്ചതില്‍ എന്താണ് തെറ്റ്. അന്വേഷണ സംഘം ദിലീപിനെയും ബെഹ്‌റയെയും കേസില്‍ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഒരു ഡിജിപിയായിരുന്നയാളാണ് ബെഹ്‌റ. അന്വേഷണ സംഘത്തിന്റെ ചിന്ത പോകുന്നത് തന്നെ തെറ്റായ അര്‍ത്ഥത്തിലാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സാബുവിനോട് പോലീസ് ചോദിച്ചതാണ്, ബെഹ്‌റ വന്നത് ദിലീപ് വിളിച്ചിട്ടാണോയെന്ന്. ഒരു താഴ്ന്ന ഉദ്യോഗസ്ഥന്റെ ചിന്തയാണ് ഇതിന് പിന്നിലെന്നും ശാന്തിവിള പറഞ്ഞു. താനാണ് ബെഹ്‌റയെ കൊണ്ടുവരാന്‍ നിര്‍ദശിച്ചത്. അല്ലാതെ ബാലചന്ദ്രകുമാര്‍ പറയുന്നത് പോലെ ദിലീപല്ല. അത് നിര്‍മാതാവും സംവിധായകനും അംഗീകരിച്ചെന്ന് സാബു പറയുന്നു. തുടര്‍ന്ന് നിര്‍മാതാവാണ് ബെഹ്‌റയെ പോയി ക്ഷണിക്കുന്നതെന്നും സാബു വ്യക്തമാക്കി. ദിലീപ് പൂജയുടെ ആ ദിവസം പുലര്‍ച്ച മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്നാണ് പൂജയ്ക്ക് എത്തിയത്. പിന്നീടാണ് ബെഹ്‌റയാണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത് എന്ന് പോലും ദിലീപ് അറിഞ്ഞതെന്നും സാബു പറഞ്ഞു. ദിലീപ് അറിയാത്ത കാര്യമാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന് താന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി സാബു പറഞ്ഞു. ബാലചന്ദ്രകുമാര്‍ പറഞ്ഞതില്‍ ഒരു നുണ മാത്രമാണ് അത്. ദിലീപ് ഡിജിപി വരുന്ന കാര്യം അറിയുക പോലുമില്ലായിരുന്നു. ഞാന്‍ ആ പറഞ്ഞ മൊഴി ബൈജു പൗലോസ് വെട്ടിക്കളഞ്ഞുവെന്ന് സാബു പറഞ്ഞു. ഒരുപക്ഷേ പോലീസിന് പ്രതികൂലമായി ബാധിക്കുമോ എന്നുള്ളത് കൊണ്ടാവാം ആ മൊഴി വെട്ടിയത്. അതുമല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് പോലെ വേറെയും ആളുകള്‍ ഇതുപോലെ മൊഴി നല്‍കിയിട്ടുണ്ടാവാമെന്നും, അതുകൊണ്ടായിരിക്കും, കേസ് പ്രതികൂലമാകാതിരിക്കാന്‍ വെട്ടിയതെന്നും സാബു വ്യക്തമാക്കി.

ദിലീപിന്റെ പടം വന്നാല്‍ ഓടുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ദിലീപ് പെണ്ണു പിടിയനാണ് എന്നൊക്കെ സ്ഥാപിക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ 30 കോടി രൂപയ്ക്കാണ് ഒടിടിയില്‍ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രം വിറ്റുപോയത്. ദിലീപ് ഇനി സിനിമയിലേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയുണ്ട്. കുട്ടികള്‍ വലിയ തോതില്‍ ദിലീപിന്റെ സിനിമ കാണാന്‍ വരും. ദിലീപ് വര്‍ഷത്തില്‍ അഞ്ച് ചിത്രമെങ്കിലും എത്തണം. മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദിലീപ് ഇനിയും സിനിമകള്‍ ചെയ്യണം. കേസ് കഴിഞ്ഞ് സിനിമയില്‍ മുന്നേറാനായി ശ്രമിക്കണമെന്നും ശാന്തിവിള പറഞ്ഞു.

ദിലീപിനെതിരെ സംസാരിക്കുന്ന മാന്യന്‍ എന്ന് പറയുന്ന ആരാണ് ഉള്ളത്. ആ ചാനല്‍ നടത്തുന്നയാള്‍ പോലും മാന്യനല്ല. ശ്രീലേഖയെയും മധുവിനെയും വരെ ദിലീപിനെ അനുകൂലിച്ചതിന്റെ പേരില്‍ തെറി വിളിച്ചു. നിര്‍മാതാവ് സുരേഷ് കുമാറും, ലാല്‍ ജോസും ശ്രീനിവാസനും ദിലീപിനെ പിന്തുണച്ചു. ഇവരെയെല്ലാം തെറി വിളിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി എത്തുന്നയാള്‍ പോലും ജഡ്ജിയായ ഹണി എം വര്‍ഗീസ് എന്തൊക്കെയാണ് പറഞ്ഞതെന്നും, അവര്‍ അഴിമതിക്കാരിയാണെന്ന തരത്തിലാണ് സംസാരിച്ചതെന്നും ശാന്തിവിള പറഞ്ഞു.

More in Actor

Trending

Recent

To Top