പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത് ; ഷൈൻ പറയുന്നു !
മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു മാധ്യമപ്രവർത്തകരെ കണ്ട് ഷൈൻ ഓടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പന്ത്രണ്ട് എന്ന സിനിമയുടെ ഷോ കണ്ടിറങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
ജനങ്ങളോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഇതിനിടെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ മാധ്യമങ്ങളെ കാണാതെ തിയറ്ററിൽ നിന്നും പുറത്തേക്ക് ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി. ഇതിനെ കുറിച്ച താരം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് . ഷൈനിന്റെ വാക്കുകൾ ഇങ്ങനെ .
പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.‘പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്.ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി.
ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലാണ്. കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെന്നും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി,’ ഷൈന്‍ ടോം ചാക്കോ പറയുന്നു. തല്ലുമാലയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം
തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്.ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശിയാണ് ടൊവിനോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്.
