അന്ന് സംവിധായകൻ വൈശാഖ് ടോമിച്ചൻ മുളകുപാടത്തിനോട് ചോദിച്ചു “ചേട്ടാ.. ഈ സിനിമ പൊട്ടിയാൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ ?!” !!
വൈശാഖ് – പുലിമുരുകൻ എന്ന ഒരൊറ്റ സിനിമ മതി സംവിധായകനെന്ന നിലയിൽ എത്രത്തോളം വിജയമാണ് ഇദ്ദേഹമെന്നറിയാൻ. സംവിധാനം ചെയ്തത് വെറും 7 സിനിമകൾ. അതിൽ മിക്കവയും അന്നത്തെ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ചവ. എന്നാൽ പോലും തന്റെ ആദ്യസിനിമയായ പോക്കിരിരാജയുടെ ഷൂട്ടിങ്ങിനു മുൻപ് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ടെൻഷനെ കുറിച്ചും പറയുകയാണ് വൈശാഖ്.
കൊച്ചി രാജാവ്, തുറുപ്പുഗുലാൻ, ഭഗവാൻ തുടങ്ങി അഞ്ചോളം ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച പരിചയവുമായാണ് 2010ൽ പോക്കിരിരാജ എന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാൻ വൈശാഖ് തീരുമാനിക്കുന്നത്. അഭിനയിക്കുന്നത് മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർസ്റ്റാറുകളും.
ചിത്രം തുടങ്ങുന്നതിന് മുൻപ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനോട് വൈശാഖ് ഒരു ചോദ്യം ചോദിച്ചത്രേ. “ചേട്ടാ..ഇ സിനിമ പൊട്ടിയാൽ നിങ്ങൾക്ക് എന്തേലും സംഭവിക്കുമോ ?!” എന്ന്. ഒരു പുഞ്ചിരി ആയിരുന്നത്രേ ടോമിച്ചന്റെ മറുപടി. ടോമിച്ചൻ ഒരുപാട് ആസ്തിയുള്ള ആളാണെന്ന് തനിക്കറിയാമായിരുന്നെന്നും എന്നാൽ പോലും ഇത്ര വലിയ ഒരു സിനിമ നിർമ്മിച്ചു പടം വിജയമായില്ലെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും എന്തേലും സംഭവിക്കുമോ എന്ന തന്റെ പേടി കൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും വൈശാഖ് പറയുന്നു.
എന്തായാലും, പോക്കിരിരാജ വൈശാഖ് പേടിച്ച പോലെ ഒരു പരാജയമായിരുന്നില്ല. തിയ്യേറ്ററിലെത്തിയ ആദ്യ ദിവസം തന്നെ മധുര രാജയെയും അനിയൻ സൂര്യയേയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇരുപത് കോടിയിലധികം കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ആകുകയും ചെയ്തു.
Director Vyshak about his first directorial debut Pokkiri Raja
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....