Connect with us

ആദ്യമായി 50 കോടി, 100 കോടി, 150 കോടി ;അപ്രാപ്യമായ റെക്കോർഡുകൾ ഒരേ ഒരു നടന് സ്വന്തം !!!

Malayalam

ആദ്യമായി 50 കോടി, 100 കോടി, 150 കോടി ;അപ്രാപ്യമായ റെക്കോർഡുകൾ ഒരേ ഒരു നടന് സ്വന്തം !!!

ആദ്യമായി 50 കോടി, 100 കോടി, 150 കോടി ;അപ്രാപ്യമായ റെക്കോർഡുകൾ ഒരേ ഒരു നടന് സ്വന്തം !!!

മലയാള സിനിമയിൽ ആദ്യമായി 50 കോടി, 100 കോടി, 150 കോടി ക്ലബ്ബുകൾ പരിചയപ്പെടുത്തിയ നായകൻ മോഹൻലാലാണ്. 2013ലെ ദൃശ്യം ആയിരുന്നു മലയാളസിനിമയിലെ ആദ്യത്തെ 50 കോടി നേടിയ ചിത്രം. 2016ൽ പുലിമുരുകൻ 100 കോടി നേടി. ഇപ്പോൾ 2019ൽ 200 കോടി നേടി ലൂസിഫർ. ഇതെല്ലാം മലയാളസിനിമയിൽ റെക്കോർഡ് സൃഷ്ടിച്ചവയാണ്. ആദ്യമായി ഈ റെക്കോർഡുകൾ എല്ലാം ആദ്യമായ് മലയാളസിനിമയ്‌ക്ക് അഭിമുഖപ്പെടുത്തിയത് മോഹൻലാൽ ചിത്രങ്ങളാണ്.

ലൂസിഫർ ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ്. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടൊപ്പം ലൂസിഫർ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ്‌ ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തുക്കൊണ്ട് 200 കോടി നേടി എന്ന് നിർമ്മാതാവ് പ്രഖ്യാപിക്കുകയായിരുന്നു. ഈ നേട്ടങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ.

ചരിത്ര നേട്ടത്തെത്തുടർന്ന് മോഹൻലാലിനും ആശിർവാദ് സിനിമാസുമെല്ലാം നന്ദി പറഞ്ഞ് രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ പ്രേക്ഷകർ നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

mohanalal records

More in Malayalam

Trending