
Sports Malayalam
എന്റെ നേട്ടങ്ങൾക്ക് പിന്നിൽ മഹി ഭായ് !! തുറന്നു പറഞ്ഞ് ഇന്ത്യൻ യുവ താരം
എന്റെ നേട്ടങ്ങൾക്ക് പിന്നിൽ മഹി ഭായ് !! തുറന്നു പറഞ്ഞ് ഇന്ത്യൻ യുവ താരം

എന്റെ നേട്ടങ്ങൾക്ക് പിന്നിൽ മഹി ഭായ് !! തുറന്നു പറഞ്ഞ് ഇന്ത്യൻ യുവ താരം
ഇന്ത്യയുടെ മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഋഷഭ് പന്ത്. വൃദ്ധിമാൻ സാഹ പരുക്കിൽ നിന്ന് മുക്തനാവാതിരുന്നതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാർഥിവ് പട്ടേലിനെ മറികടന്നാണ് പ്രതിഭാധനനായ ഈ യുവതാരം ഇന്ത്യൻ ടീമിലെത്തിയത്.
തന്റെ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും ധോണിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ ഋഷഭ് പന്ത്. ധോണിയുടെ ഉപദേശങ്ങൾ കാരണമാണ് ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ തനിക്ക് കളിക്കാൻ സാധിക്കുന്നതെന്ന് ഋഷഭ് പന്ത് വ്യക്തമാക്കി. എപ്പോഴൊക്കെ എനിക്ക് മഹി ഭായുടെ പിന്തുണ ആവശ്യമായിരുന്നോ അപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും ഐപിഎൽ കരാർ മുതൽ വിക്കറ്റ് കീപ്പിങ് വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം തനിക്ക് തുണയായെന്നും ഋഷഭ് പറഞ്ഞു.
വിക്കറ്റ് കീപ്പറായെത്തുമ്പോൾ തലയുടെയും കൈകളുടെയും ഏകോപനം സുപ്രധാനമാണെന്നാണ് അദ്ദേഹം എനിക്ക് നൽകിയ ഉപദേശം. ശരീരത്തിന്റെ നിയന്ത്രണം പിന്നീടാണ് വരുന്നത്. ഇക്കാര്യങ്ങളെല്ലാം എനിക്ക് വളരെ അധികം ഉപകാരപ്പെട്ടിട്ടുണ്ട്. കളിക്കളത്തിലും പുറത്തും എപ്പോഴും ക്ഷമ പാലിക്കണമെന്നും, മൽസരങ്ങളുടെ സാഹചര്യത്തിന് അനുസരിച്ചാണ് കളിക്കേണ്ടധോണി ഭായ് ഉപദേശിക്കാറുണ്ട്. – ഇന്ത്യൻ യുവതാരം പറയുന്നു.
Rishabh pant explains MS Dhoni’s hand in his success
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...