ഞാൻ കായലിൽ ചാടി രക്ഷപെടാൻ വരെ നോക്കിയതാ! ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു; ആ വിഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്; കണ്ണൻ സാഗറിന്റെ പോസ്റ്റ് വൈറൽ

നടിയും അവതാരകയുമായ സുബി സുരേഷിനെ ആക്ടീവിസ്റ്റും മോഡലുമായ ദിയ സന തല്ലുന്ന വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയത് ദിയ സനയായിരുന്നു. ഇതിന്റെ പ്രൊമോ വീഡിയോയിലാണ് ദിയ സുബിയുടെ കരണത്തടിക്കുന്നതായുള്ളത്. സുബിയുടെ വേഷവും പെരുമാറ്റവും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിയ സുബിയോട് പൊട്ടിത്തെറിക്കുന്നത്. സുബി തമാശയുടെ പേരില്‍ ആക്ടിവിസ്റ്റുകളെ കളിയാക്കുകയാണെന്നായിരുന്നു ദിയയുടെ ആരോപണം.
ശരിക്കും തല്ലിയതാണോ, എന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അത് പ്ലാന്‍ ചെയ്ത സംഭവമായിരുന്നുവെന്ന് വിശദീകരിച്ചെത്തിയിരിക്കുകയാണ് കണ്ണന് സാഗര്‍. അദ്ദേഹവും പ്രസ്തുത എപ്പിസോഡില്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്.
കുറച്ചു നാളുകൾക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോൺകാൾ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ” കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മിൽ എന്താ വിഷയം”. കൈരളി ചാനലിൽ വന്ന “കോമഡി തില്ലാനാ” എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം. സിനിമ ടിവി മേഖലയിലുള്ള സഹപ്രവർത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തിൽ നമ്പർ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാർ വരെയുണ്ട് ഈ വിളിക്കൂട്ടത്തിൽ.
അനൂപ് കൃഷ്ണൻ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലിൽ ഒട്ടനവധി അവാർഡുകൾ ഇതിനോടകം നേടിയ തമാശക്ക് ഊന്നൽ നൽകി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് “കോമഡി തില്ലാനാ” ഇതിൽ പങ്കെടുത്ത താരമായിരുന്നു ദിയാ സന, വാക്കുതർക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അൽപ്പമൊക്കെ ചേർത്തു ഷോ കൊഴുത്തു, ഇതു സ്ക്രിപ്റ്റ് ബേസിൽ അനൂപ് കൃഷ്ണൻ പ്ലാൻ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.
ഒരു സത്യം ഞാനും സുബിസുരേഷും ഇതു അറിഞ്ഞിട്ടില്ല. ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയ അതുപോലെ പെർഫോമൻസ് ചെയ്തു, ദിയയൊരു ആക്റ്റീവ്സ് കൂടിയായപ്പോൾ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോൾ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകൻ ഹണിയും, കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.
ഞാൻ കായലിൽ ചാടി രക്ഷപെടാൻ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു. ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നൽ വന്നത്, ചിലരോട് ഒർജിനൽ അടിയാന്നുവരെ പറയേണ്ടിവന്നു അവർ ഈ ഷോ കണ്ടെങ്കിൽ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന് അണിയറ പ്രവർത്തകർക്ക് ആശംസകൾ എന്നുമായിരുന്നു കണ്ണൻ സാഗർ കുറിച്ചത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...