പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത്?; പ്രതികരണവുമായി ജോയ് മാത്യു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയലും സജീവമാണ് താരം. ഇപ്പോഴിതാ ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടര്‍ ജോയ്മാത്യു. പണിമുടങ്ങിയാലും പലിശ മുടങ്ങില്ലെന്ന ഫോസ്ബുക്ക് കുറിപ്പിലൂടെയാണ് പണിമുടക്കിനെതിരെ ജോയ്മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്.
പണിമുടക്കെന്നത് കാലഹരണപ്പെട്ട ആശയമെന്നത് കമ്പ്യൂട്ടര്‍ വിരുദ്ധര്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. മൈതാന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കുമെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്..
പണിമുടങ്ങിയാലും പലിശമുടങ്ങില്ല
നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളില്‍ കണ്ടു. ‘മൂന്നുമാസം മുന്‍പ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് ?’ തലയില്‍ ചകിരിച്ചോര്‍ മാത്രമുള്ളവരുടെ ചോദ്യമാണത്.
മുന്‍കൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയന് നേതാക്കള്‍ തീരുമാനിക്കുന്നു.അടിമകള്‍ അനുസരിക്കുന്നു.
പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കല്‍ കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ?
അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തില്‍ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങള്‍ അങ്ങ് തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്ക്കും. പൊതുജനം എന്നും കഴുതകള്‍ ആവില്ല.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....