Connect with us

അയ്യോ ബിഗ് ബോസിൽ രണ്ടാം ദിവസം തന്നെ അടിതുടങ്ങി ; സൂരജുമായി ഡെയ്‌സി അങ്കം ; തുടക്കം തന്നെ കയ്യാങ്കളി പ്രതീക്ഷിച്ചില്ല; ഇവരെല്ലാം കൂടി ബിഗ് ബോസ് വീട് തകർക്കുവോ ?!

Malayalam

അയ്യോ ബിഗ് ബോസിൽ രണ്ടാം ദിവസം തന്നെ അടിതുടങ്ങി ; സൂരജുമായി ഡെയ്‌സി അങ്കം ; തുടക്കം തന്നെ കയ്യാങ്കളി പ്രതീക്ഷിച്ചില്ല; ഇവരെല്ലാം കൂടി ബിഗ് ബോസ് വീട് തകർക്കുവോ ?!

അയ്യോ ബിഗ് ബോസിൽ രണ്ടാം ദിവസം തന്നെ അടിതുടങ്ങി ; സൂരജുമായി ഡെയ്‌സി അങ്കം ; തുടക്കം തന്നെ കയ്യാങ്കളി പ്രതീക്ഷിച്ചില്ല; ഇവരെല്ലാം കൂടി ബിഗ് ബോസ് വീട് തകർക്കുവോ ?!

ബി​ഗ് ബോസ് മലയാളം സീസൺ 4 രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഹോട്സ് സ്റ്ററിലൂടെ ലൈവായി കാണാൻ സാധിക്കും എന്നതും വലിയ ഒരു കാര്യമാണ്. മത്സരാർഥികളെല്ലാം അവരവരുടേതായ ഒരു സ്ട്രാറ്റജി സ്വീകരിച്ച് തന്നെയാണ് വീട്ടിൽ പിടിച്ചു നിൽക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 4 ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ എപ്പിസോഡ് തന്നെ വളരെ കളറായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പതിവുകൾ തെറ്റിച്ച് മത്സരാർഥികളെപ്പോലും ഞെട്ടിച്ചുകൊണ്ട് മാധ്യമസം​ഗമമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ നടന്നത്. സ്വന്തം ജീവിതകഥകൾ പറയാനായി തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരുന്ന മത്സരാർഥികൾക്ക് ലഭിച്ച ആദ്യത്തെ ട്വിസ്റ്റ് കൂടിയായിരുന്നു പത്രസമ്മേളനം.

ഷോയിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ മത്സരാർഥികൾ ആശയവിനിമയം നടത്തുന്ന ഒരേയൊരാൾ അവതാരകനായ മോഹൻലാൽ മാത്രമായിരിക്കും. ഇന്നലത്തെ ആദ്യ ദിവസത്തിൽ തന്നെ മത്സരാർത്ഥികളിൽ പലർക്കുമിടയിൽ സ്വരചേർച്ചകൾ കാണാമായിരുന്നു, ജാസ്മിൻ മൂസ നവീൻ അറക്കലിനെ കുറ്റപ്പെടുത്തിയതും ഡോ . റോബിൻ ജാനകി തന്നെ ഇറിറ്റേറ്റ് ചെയ്തതും എല്ലാം പറയുന്നുണ്ടായിരുന്നു.

എന്നാലും ചെറിയ പരാതികൾ ഒക്കെ ഇപ്പോൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ മുന്നോട്ട് വെച്ച അഭിപ്രായം ആയിരുന്നു മത്സരാർഥികളുടെ കണ്ണീർ കഥകൾ അവതരിപ്പിക്കുന്ന ടാസ്ക് വേണ്ട എന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മത്സരാർഥികളുടെ കദനകഥ പറയാനുള്ള അവസരം കൊടുത്തിരുന്നു. മൂന്ന് സീസണിലും ഈ സെ​ഗ്മെന്റ് ഉൾപ്പെടുത്തിയതോടെയാണ് പ്രേക്ഷകർ പ്രതികരിച്ച് തുടങ്ങിയത്.

കണ്ണീർ കഥകൾ കൊണ്ടല്ല മത്സരാർഥികൾ പ്രേക്ഷകരുടെ മനസിൽ ഇടം നേടേണ്ടത്. അവർ ​ഗെയിം കളിച്ച് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കട്ടെയന്നുമാണ് അഭിപ്രായങ്ങൾ‌ വന്നത്. മൂന്ന് സീസണുകളിൽ‌ നിന്നും വളരെ വ്യത്യസ്തമായിരിക്കും നാലാം സീസണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സംഭവം ശരിയാണെന്ന് തോന്നുന്ന തരത്തിലാണ് ഇപ്പോൾ‌ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിട്ടുണ്ട്. വീക്കിലി ടാസ്ക്ക് ആരംഭിക്കുന്നതിന്റെ സൂചനകൾ പ്രമോയിൽ കാണാം. കഴിഞ്ഞ ദിവസം നടന്ന ശക്തമായ ക്യാപ്റ്റൻസി ടാസ്കിൽ അവസാനം വരെ പൊരുതി മജീഷ്യൻ അശ്വിൻ ആണ് വിജയിയായത്. നോമിനേഷൻ സമയത്ത് അശ്വിനാണ് ഏറ്റവും വീക്കായ മത്സരാർഥിയെന്ന് പറഞ്ഞ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അവിടെ നിന്ന് കളിച്ചാണ് അശ്വിൻ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത്.

വീക്കിലി ടാസ്കിൽ മത്സരാർഥികൾക്ക് നൽകിയിരിക്കുന്ന ​ഗെയിം ലഭിച്ചിരിക്കുന്ന പാവകൾ മോഷണം പോകാതെയും മറ്റൊരാൾ കൈക്കലാക്കാതെയും സൂക്ഷിക്കുന്ന എന്നതാണ്. പതിനേഴ് മത്സരാർഥികൾ ഉള്ളതിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് പാവകൾ ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ പാവകൾ ലഭിക്കാതിരുന്നവർ മറ്റുള്ളവരുടെ പാവകൾ മോഷ്ടിക്കാൻ ശ്രമിക്കും‌.

മത്സരാർഥികൾ തമ്മിലുള്ള അടിക്ക് തുടക്കമിടുക കൂടിയാണ് ബി​ഗ് ബോസ് ചെയ്തിരിക്കുന്നത്. ഡെയ്സിയുടെ കൈയ്യിലുള്ള പാവ കൈക്കലാക്കാൻ ശ്രമിക്കുന്ന സൂരജിനേയും ഇരുവരും തമ്മിലുള്ള പിടിയും വലിയും വാക്ക് തർക്കവും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലോത്സവം ടാസ്കുകൾ നൽകാതെ വ്യത്യസ്തമായി ചിന്തിച്ച് മത്സരങ്ങൾ ഒരുക്കുന്ന ബി​ഗ് ബോസ് അണിയറപ്രവർത്തകരെ പ്രേക്ഷകർ അഭിനന്ദിക്കുന്നുമുണ്ട്. പ്രമോകൾക്കെല്ലാം മികച്ച സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്.

ബിഗ് ബോസ് വീട്ടിലെത്താൻ അർഹതയില്ലാത്തവരുടെ പേരുകൾ തെരഞ്ഞെടുക്കാനുള്ള ടാസ്ക്ക് കഴിഞ്ഞതോടെ അതിനെ കുറിച്ചുള്ള ചർച്ചകളിൽ മുറുകിയിരിക്കുകയാണ് വീട്. ടാസ്ക്കിന് ശേഷം എന്ത് കൊണ്ട് തെരഞ്ഞെടുത്തു എന്നതിൻറെ വിശദീകരണവും മത്സരാർഥികൾ നൽകിയിരുന്നു. ഇതോടെ ചെറിയ രീതിയിൽ ​ഗ്രൂപ്പിസവും നോമിനേഷന് ശേഷം ബി​ഗ് ബോസിൽ ആരംഭിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 4ൽ എത്തി നിൽക്കുമ്പോൾ ഷോയ്ക്ക് വൻ ആരാധകവൃന്ദമാണ് ഉള്ളത്. അതിൻറെ ഏറ്റവും വലിയ തെളിവാണ് ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ആരൊക്കെയാവും മത്സരാർഥികളെന്ന് പ്രവചിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ഓൺലൈൻ വിശകലനങ്ങളും. അങ്ങനെ പലയിടങ്ങളിൽ പറയപ്പെട്ടവരിൽ ചിലരൊക്കെ ഈ ഷോയിലേക്ക് യഥാർഥത്തിൽ എത്തിയിട്ടുണ്ട്. ‌

about bigg boss

More in Malayalam

Trending