
Health
കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!
കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!

കാൻസറിന് കരണമാകുന്നതിനാൽ ഖത്തറിലും യു.എസിലും നിരോധിച്ചു; പക്ഷെ, കേരളത്തിൽ ഇപ്പോളും ആ മരുന്ന് സുലഭം !!
കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് യു.എസ്, ഖത്തര്‍ എന്നിവിടങ്ങളില്‍ പിന്‍വലിച്ച മരുന്നുകള്‍ കേരളത്തില്‍ സുലഭം.
ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന വാള്സാര്ടന് 40 എം.ജി, 80 എം.ജി എന്നീ ഗുളികകള്‍ യു.എസിലും ഖത്തറിലും നിരോധിച്ചിരിക്കുകയാണ്. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഖത്തറില്‍ നിന്ന് പിന്‍വലിച്ച ‘വാള്‍സാര്‍’ എന്ന മരുന്ന് കേരളത്തിൽ ഇപ്പോഴും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നുണ്ട്.
അമിത രക്ത സമ്മര്‍ദം അനുഭവിക്കുന്ന ഹൃദ്രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്നതാണ് ഇൗ മരുന്നുകള്‍. ഇവയിലടങ്ങിയ ‘എന്‍ നൈട്രോസോഡിയം എത്തിലമിന്‍’ എന്ന രാസവസ്തു കാന്‍സറിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തിയത്.
ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദത്തിനും ഉപയോഗിക്കുന്ന വള്സാര്ടനിലാണ് കാന്‍സറിനു കാരണമാകുന്ന ഘടകം കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയുടെ വാള്‍സാര്‍ 40 എം.ജി, 80 എം.ജി എന്നിവ പിന്‍വലിച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്നവയാണ്. ഇവ കൂടാതെ, ചൈനീസ്, സ്പാനിഷ് കമ്പനികളുടെ മരുന്നുകളും നിരോധിച്ചവയില്‍ പെടുന്നുണ്ട്. ഹൃദ്രോഗ ചികില്‍സക്ക് മറ്റ് കമ്പനികൾ ഉല്പാദിപ്പിക്കുന്ന മരുന്നുകളിലും വള്‍സാര്‍ടന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മരുന്ന് പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് നിരോധിക്കേണ്ട മരുന്നുകള്‍ പലതും ഇപ്പോഴും വിപണിയിലെത്തുന്നതിനിടയാക്കുന്നത്. ആധികാരികമായ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെയാണ് പല മരുന്നുകളും വിപണിയിലെത്തുന്നത്. പരിശോധനകള്‍ പൂർത്തിയാകുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. പിന്നീട് മരുന്ന് പിന്‍വലിക്കാനോ ഘടകങ്ങളില്‍ മാറ്റം വരുത്താനോ ആവശ്യപ്പെടുമെങ്കിലും അപ്പോഴേക്കും ഇൗ മരുന്നുകള്‍ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയിരിക്കും. ദീര്‍ഘകാല ഉപയോഗത്തിനു ശേഷം ഇവ പിൻവലിച്ചാൽ പോലും ഇത്രയും കാലം ഇവ ഉപയോഗിച്ച രോഗികളുടെ ആരോഗ്യത്തെയാണ് ഇത് ദോഷകരമായി ബാധിക്കുന്നത്.
Cancer causing medicine
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്....
തമിഴ് സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിക. സൂപ്പര്‍നായികയായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് സിനിമ വേണ്ടെന്ന് വെച്ചിട്ട് പോയ ഒരുപാട്...
നീണ്ട ഒരു വര്‍ഷത്തെ നോ ഷുഗര്‍ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന് കാര്‍ത്തിക് ആര്യന്. ചന്തു...