കേരളത്തിലെ എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയെ പ്രശംസിച്ച് നടി ഗീതു മോഹന്‍ദാസ് രംഗത്തെത്തി. കൂടാതെ വിധിയില്‍ ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങളും അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും, ഇതൊരു ചരിത്ര നേട്ടമാണെന്നും ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
2018 ലാണ് വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംഘടനയുടെ ആവശ്യം ന്യായമാണെന്ന് വനിതാ കമ്മീഷനും അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ വനിതാകമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് സംസ്ഥാന സര്‍ക്കാരും, വനിതാകമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.
മലയാള സിനിമയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. ഹേമ കമ്മീഷനും ഹര്‍ജിയില്‍ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്. ഡബ്ല്യുസിസി നീണ്ട കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...