Connect with us

‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നു, താന്‍ കുറ്റാരോപിതനായ മയക്കുമരുന്ന് കേസിലും മാധ്യമങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് ഷൈന്‍ ടോം ചാക്കോ

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് ഇതിനോടകം തന്നെ താരം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്നെ കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പടച്ചുവിടുന്നതെന്ന് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ‘നാട്ടുകാരനെ തള്ളി’ എന്ന ആരോപണം വാര്‍ത്തയാവുമ്പോള്‍ ‘നാട്ടുകാരനെ തല്ലി’ എന്ന് വലിയ അക്ഷരത്തില്‍ അച്ചടിച്ചുവരുന്നു. 2015 ല്‍ താന്‍ കുറ്റാരോപിതനായ മയക്കുമരുന്ന് കേസിലും മാധ്യമങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത് എന്നും ഷൈന്‍ ടോം ചാക്കോ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഞാനെന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരത്തേക്കും ഹൈദരാബാദിലേക്കുമൊക്കെ അയച്ചു, ആരോപണത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍. ഫലം വന്നപ്പോള്‍ നെഗറ്റീവ്. എന്നാല്‍ അപ്പോഴെങ്കിലും തിരുത്തേണ്ടേ, പകരം കൊടുത്തത്, ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ അടിച്ചെന്ന് തെളിയിക്കാനായില്ലെന്ന്.

അടിച്ചില്ല എന്നും കൊടുക്കാലോ, അത് ചെയ്യില്ല. എനിക്കുമുണ്ടൊരു കുടുംബം, ഈ വാര്‍ത്തകളൊക്കെ കേട്ടിട്ട് അവര് സമാധാനത്തില്‍ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. അതൊന്നും ആര്‍ക്കുമറിയേണ്ട,’ ഷൈന്‍ പറയുന്നു. 2015 ജനുവരി 30 ന് ആയിരുന്നു ഷൈനിനെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്.

Continue Reading
You may also like...

More in Malayalam

Trending