
Sports Malayalam
ആദ്യ രാജ്യാന്തര മത്സരത്തിൽ അച്ഛൻ സച്ചിനെ പോലെ പൂജ്യത്തിനു പുറത്തായി അർജുൻ ടെണ്ടുൽക്കർ !!!
ആദ്യ രാജ്യാന്തര മത്സരത്തിൽ അച്ഛൻ സച്ചിനെ പോലെ പൂജ്യത്തിനു പുറത്തായി അർജുൻ ടെണ്ടുൽക്കർ !!!

By
ആദ്യ രാജ്യാന്തര മത്സരത്തിൽ അച്ഛൻ സച്ചിനെ പോലെ പൂജ്യത്തിനു പുറത്തായി അർജുൻ ടെണ്ടുൽക്കർ !!!
അണ്ടർ 19 മത്സരത്തിൽ പൂജ്യത്തിനു പുറത്തായി അർജുൻ ടെണ്ടുൽക്കർ . ശ്രീലങ്കക്ക് എതിരെ നടന്ന മത്സരത്തിലാണ് 11 പന്തിൽ ഒറ്റ റൺസ് പോലുമെടുക്കാതെ അർജുൻ പുറത്തായത്. അർജുൻ ടെണ്ടുല്കരിന്റെ ആദ്യ ഇന്റർനാഷണൽ മത്സരം കൂടിയാണിത്.
ശശിക ദുൽഷാനാണ് വിക്കറ്റ്. 1989 ൽ പാക്കിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ അർജുന്റെ അച്ഛൻ സച്ചിൻ തെൻഡുൽക്കറും പൂജ്യത്തിനാണ് പുറത്തായത്.
18- കാരനായ അർജുൻ ചൊവ്വാഴ്ച തന്റെ കരിയറിലെ ആദ്യ വിക്കറ്റ് നേടിയിരുന്നു. താനെറിഞ്ഞ രണ്ടാം ഓവറിൽ അർജുൻ, കമിൽ മിഷാരയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മത്സരത്തിൽ 11 ഓവർ ബോൾ ചെയ്ത അർജുൻ 33 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടോവറിൽ റണ്ണൊന്നും വിട്ടുകൊടുത്തതുമില്ല ഈ കൗമാരതാരം.
ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 244 റൺസിന് ഇന്ത്യ പുറത്താക്കി. പിന്നീട് ഇന്ത്യ 589 റൺസാണ് നേടിയത്. ഇന്ത്യയുടെ ബാറ്റ്സ്മാൻ അതർവ തൈഡ്, ആയുഷ് ബദോനി എന്നിവർ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കയുടെ കൽഹാര സെനരത്ന 170 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയുടെ അണ്ടർ 19 ടീമിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് കളിക്കുന്നത്.
ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര
arjun tendulkar out for a duck in debut under -19
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...